എം. ​വി​ജി​ൻ എം ​എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ഫ്ബി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്നു

പഴയങ്ങാടി റെയില്‍വേ അടിപ്പാത; കിഫ്ബി ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു

പഴയങ്ങാടി: റെയിൽവെ അടിപ്പാതയുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് എം. വിജിൻ എം.എൽ.എ യുടെ നേതൃത്വത്തിൽ കിഫ്ബി ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

അടിപാതയിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് പുതിയ അണ്ടർ പാസേജ് നിർമാണം സംസ്ഥാന സർക്കാറിന്റെ പരിഗണനയിലാണ്.

പുതിയ അടിപ്പാത നിർമിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് 2021 ഒക്ടോബറിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാലിനും, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും, റയിൽവേക്കും എം. വിജിൻ എം.എൽ.എ നിവേദനം സമര്‍പ്പിച്ചിരുന്നു.

ഇതിനെതുടർന്ന് കേരള റോഡ്ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയര്‍, പാലക്കാട് റെയില്‍വേ ഡിവിഷനല്‍ ബ്രിഡ്ജസ് വിഭാഗം എക്സി എൻജിനീയർ ഉൾപ്പെടെ സംയുക്ത പരിശോധന നടത്തുകയും നിലവിലുള്ള അണ്ടര്‍പാസിന് സമീപത്തായി പുതിയ അടിപ്പാത നിർമിക്കുകയാണ് ശാശ്വത പരിഹാരമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.

ഇതിനായി 4.16 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റും അനുബന്ധ പദ്ധതികൾ ഉൾെപ്പടെ മൊത്തം ആറ് കോടി രൂപയുടെ എസ്റ്റിമേറ്റ് പദ്ധതി തയാറാക്കി കേരള റോഡ് ഫണ്ട് ബോർഡ് ഭരണാനുമതിക്കായി സംസ്ഥാന സർക്കാറിൽ സമർപ്പിച്ചിട്ടുണ്ട്.

എം.എൽ.എയോടൊപ്പം കിഫ്ബിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ കെ.പി. പുരുഷോത്തമൻ, അസിസ്റ്റന്റ് പ്രൊജക്ട് മാനേജർ വി.ടി. രാഹുൽ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയർ ഷിബു കൃഷ്ണരാജ്, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ കെ.വി. മനോജ് കുമാർ, അസിസ്റ്റൻറ് എൻജിനീയർ കെ. ജയദീപ്, പ്രൊജക്ട് എൻജിനീയർ അനൂപ് മോഹൻ, വി. വിനോദ്, പി. ജനാർദനൻ, എ.ടി.പി. മുഹമ്മദ് ഷബീർ, സി. ഷംസുദ്ദീൻ എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - Pazhayangadi Railway Underpass; Kifbi was visited by top officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.