വീട്ടുപറമ്പിൽ വളർത്തിയ പ്രാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ നിലയിൽ
അഴീക്കോട്: അഴീക്കോട് മീൻകുന്നിലെ അനുരാഗിന്റെ വീട്ടുപറമ്പിൽ വളർത്തിയ മുപ്പതോളം പ്രാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ നടപടിയിൽ മൂന്നോളം പേർക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികളായ സച്ചിൻ, താഹിർ, വൈശാഖ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
അഴീക്കോട് മീൻകുന്ന് വലിയപറമ്പിൽ കഴിഞ്ഞ ദിവസം പുലർച്ചയാണ് ക്രൂരത അരങ്ങേറിയത്. സനിലിന്റെ മകൻ സി. അനുരാഗിന്റെ വീട്ടിലാണ് സംഭവം.
സുഹൃത്തുക്കളായ ഉജ്വൽ അരവിന്ദ് എന്നിവർ ചേർന്നാണ് പ്രാവുകളെ വളർത്തുന്നത്. പ്രദേശത്തെ അരവിന്ദിന്റെ പരാതിയിലാണ് കേസെടുത്തതെന്ന് വളപട്ടണം പൊലീസ് അറിയിച്ചു.
വീടിനുപിറകുവശത്ത് വലിയ കൂടുകളിൽ വളർത്തിയ 51 ഓളം പ്രാവുകളിൽ 36 ഓളം എണ്ണത്തിനെയാണ് കൊന്നൊടുക്കിയത്. എട്ട് ജോഡി പ്രാവുകളെയും 20 കുഞ്ഞുങ്ങളെയും കഴുത്തറത്ത് കൊന്നശേഷം തൊട്ടടുത്ത വയലിൽ വലിച്ചെറിയുകയായിരുന്നു.
ഞായറാഴ്ച പ്രാവിനെ വിൽപന നടത്തുന്നതുമായി ബന്ധപ്പെട്ട് വാക്തർക്കം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് പ്രാവുകളെ കൊന്നതെന്ന് സംശയിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.