പാപ്പിനിശ്ശേരി ബി.എസ്.എൻ സമീപത്തുകൂടി മെർലി
ഭാഗത്തേക്ക് പോകുന്ന റോഡ് തകര്‍ന്ന അവസ്ഥയില്‍
അധികാരികളുടെ കനിവ് തേടി പാപ്പിനിശ്ശേരി-മെർലി റോഡ്
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ബി.എസ്.എൻ സമീപത്തുകൂടി മെർലി ഭാഗത്തേക്ക് പോകുന്ന റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമായില്ല. ചെറിയ മഴ പെയ്തതോടെ വെള്ളക്കെട്ടും റോഡിലെ കുഴികളും കാരണം കാൽനട പോലും പറ്റാത്ത അവസ്ഥയാണ്. ഇതൊന്നും അധികാരികൾ കാണുന്നില്ലേ എന്നാണ് സമീപ വാസികൾ ചോദിക്കുന്നത്.പാപ്പിനിശ്ശേരി പഞ്ചായത്തിൻറെ സമീപം തന്നെയാണ് ഈ റോഡ്. മെർലി റോഡ് ചെന്നു ചേരുന്നത് പാപ്പിനിശേരി ദേശീയ പാതയിലാണ്. എന്നിട്ടും ഈ റോഡിന് പഞ്ചായത്ത് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന പരാതിയിലാണ് പാപ്പിനിശേരി പഞ്ചായത്തിലെ 14ാം വാർഡ് നിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.