വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതി; മദ്റസാധ്യാപകൻ അറസ്റ്റിൽ
ചൊക്ലി: പുല്ലൂക്കരയിൽ പതിനൊന്നുകാരനായ വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്റസാധ്യാപകനായ മലപ്പുറം സ്വദേശി അറസ്റ്റിൽ. പുല്ലൂക്കര പാറമ്മേൽ മദ്റസാധ്യാപകനായിരുന്ന മലപ്പുറം തവനൂർ സ്വദേശി മുഹമ്മദ് ബഷീർ (45)ആണ് അറസ്റ്റിലായത്.
2017 മുതൽ 2019 വരെയുള്ള കാലയളവിൽ ട്യൂഷനെടുക്കുന്നതിന്റെ മറവിൽ പീഡിപ്പിച്ചെന്നാണ് പരാതി. മാനസിക നില തകർന്ന വിദ്യാർഥി കഴിഞ്ഞ രണ്ടുവർഷമായി ചികിത്സയിലായിരുന്നു. തുടർന്ന് കൗൺസിലിങ്ങിനും ചികിത്സക്കുമിടെ താൻ നേരിട്ട പീഡന വിവരം തുറന്നുപറഞ്ഞതിനെ തുടർന്നാണ് ചൊക്ലി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നാലു വർഷം മുമ്പ് ഇയാൾ ഈ മദ്റസയിൽനിന്ന് സ്ഥലം മാറിയിരുന്നു. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.