ദിനേശ് ബീഡി സഹകരണ സൊസൈറ്റി; നിലപാട് കടുപ്പിച്ച് കോൺഗ്രസ്

ക​ണ്ണൂ​ർ: കേ​ര​ള ദി​നേ​ശ് ബീ​ഡി വ​ർ​ക്കേ​ഴ്സ് സെ​ൻ​ട്ര​ൽ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ത​മി​ഴ്നാ​ട്ടി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യു​മാ​യി ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ൽ ദു​രൂ​ഹ​ത ആ​വ​ർ​ത്തി​ച്ച് കോ​ൺ​ഗ്ര​സ്. സൊ​സൈ​റ്റി​യു​ടെ ക​ണ്ണൂ​ർ മെ​യി​ൻ ബ്രാ​ഞ്ചി​ൽ​നി​ന്ന് ത​മി​ഴ്നാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​ല​ക്ഷ്മി വെ​ങ്കി​ടേ​ശ്വ​ര ഫി​നാ​ൻ​സു​മാ​യി ന​ട​ത്തി​യ 1.7 കോ​ടി​യു​ടെ ഇ​ട​പാ​ട് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് പ​രാ​തി ന​ൽ​കി. ക​ണ്ണൂ​ർ ഡി.​സി.​സി പ്ര​സി​ഡ​ന്റ് മാ​ർ​ട്ടി​ൻ ജോ​ർ​ജും ടി.​ഒ.​മോ​ഹ​ന​ൻ എം.​എ​ൽ.​എ​യു​മാ​ണ് മ​ന്ത്രി​യെ സ​മീ​പി​ച്ച​ത്.

ഈ​വ​ർ​ഷം ജ​നു​വ​രി 21നും ​മാ​ർ​ച്ച് 13നും ​ഇ​ട​യി​ലാ​ണ് ഇ​ത്ര​യും തു​ക​യു​ടെ ഇ​ട​പാ​ട് ന​ട​ന്ന​തെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. ഈ ​ക​മ്പ​നി​യു​മാ​യി ദി​നേ​ശ് ബീ​ഡി സൊ​സൈ​റ്റി​ക്ക് യാ​തൊ​രു വ്യാ​പാ​ര​ബ​ന്ധ​വു​മി​ല്ല. ഇ​ട​പാ​ടി​ന്റെ സ്വ​ഭാ​വ​വും ഉ​ദ്ദേ​ശ്യ​വും സ്ഥാ​പ​ന​ത്തി​ന്റെ അ​ക്കൗ​ണ്ടു​ക​ളി​ലോ രേ​ഖ​ക​ളി​ലോ ഇ​ല്ലെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

ജീ​വ​ന​ക്കാ​രു​ടെ എ​തി​ർ​പ്പു​ക​ളെ മ​റി​ക​ട​ന്ന് ചെ​യ​ർ​മാ​നും ചി​ല ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​തെ​ന്നും പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചു. സ​ർ​ക്കാ​റി​ന്റെ​യോ സ​ഹ​ക​ര​ണ വ​കു​പ്പി​ന്റെ​യോ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ മ​റ്റു സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും നി​ക്ഷേ​പം സ്വീ​ക​രി​ച്ച​താ​യും പ​രാ​തി​യി​ലു​ണ്ട്.

തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​വും സാ​മ്പ​ത്തി​ക സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ്ഥാ​പ​നം നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ​യും ചെ​യ​ർ​മാ​ന്റെ​യും കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്ഥാ​പ​ന​ത്തി​ന്റെ പ​ണം ഇ​ര​ട്ടി​പ്പി​ക്കു​ന്ന​തി​നും അ​ന​ധി​കൃ​ത സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​നു​മാ​യി ചെ​യ​ർ​മാ​നും ചി​ല ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ശ്ര​മി​ച്ച​തെ​ന്നും പ​രാ​തി​യി​ൽ കു​റ്റ​പ്പെ​ടു​ത്തി. സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​നം നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കു​ന്ന​തെ​ന്നും ​ഇ​ത്ര​യും വ​ലി​യ തു​ക എ​ങ്ങ​നെ തി​രി​ച്ചു​കി​ട്ടു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രു രേ​ഖ​യു​മി​ല്ലെ​ന്നും ഇ​രു​വ​രും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ​നി​ന്ന് പ​ണം വാ​ങ്ങു​ന്ന​തി​ന് ത​ട​സ്സ​മി​ല്ല -ചെയർമാൻ

ക​ണ്ണൂ​ർ: സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്ന്​ പ​ണം വാ​ങ്ങ​രു​തെ​ന്നോ വാ​ങ്ങാ​മെ​ന്നോ സ​ഹ​ക​ര​ണ നി​യ​മ​ത്തി​ലി​ല്ലെ​ന്ന് കേ​ര​ള ദി​നേ​ശ് ബീ​ഡി വ​ർ​ക്കേ​ഴ്സ് സെ​ൻ​ട്ര​ൽ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ എം.​കെ. ദി​നേ​ശ് ബാ​ബു. സ​ഹ​ക​ര​ണ നി​യ​മം നോ​ക്കി എ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കേ​ര​ള​ത്തി​ൽ എ​വി​ടെ നി​ന്നും ല​ഭി​ക്കാ​താ​യ​പ്പോ​ഴാ​ണ് പു​റ​ത്തെ സ്ഥാ​പ​ന​ങ്ങ​ളെ സ​മീ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ഴു​വ​ൻ ​ഗ്രാ​റ്റി​വി​റ്റി ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​ത് ശ​രി​യാ​ണ്. അ​ത് ന​ൽ​ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തി​ൽ പ​ണം ല​ഭി​ക്കാ​ൻ പ​ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ​യും സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. പി​ന്നീ​ടാ​ണ് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു​കാ​രി​ൽ നി​ന്നും പ​ണം വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ൽ ത​രാ​മെ​ന്ന് പ​റ​ഞ്ഞ​വ​രെ സ​മീ​പി​ച്ചു. അ​ങ്ങ​നെ​യാ​ണ് ചെ​ന്നൈ​യി​ലെ സ്ഥാ​പ​ന​ത്തെ സ​മീ​പി​ച്ച​ത്. ഡി.​ഡി ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള പ​ണ​മാ​ണ് ഘ​ട്ടം ഘ​ട്ട​മാ​യി ന​ൽ​കി​യ​ത്. പു​റ​ത്തു നി​ന്നും ഫ​ണ്ട് വാ​ങ്ങി​ക്കാ​മെ​ന്ന് ബൈ​ലോ​യി​ലു​ണ്ട്. പ​ണം ന​ൽ​കി​യ​ത് ഡി.​ഡി ര​ജി​സ്‌​റ്റ​ർ ചെ​യ്ത​തി​ന് ശേ​ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - Dinesh Beedi Cooperative Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.