Posted On
date_range Updated On
date_range ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി-പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ കടവത്തുവയൽ പെട്രോൾ പമ്പിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കഴിഞ്ഞദിവസം രാത്രിയാണ് അപകടമുണ്ടായത്. എതിർദിശയിൽനിന്ന് വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.
ബൈക്ക് യാത്രക്കാരൻ പാപ്പിനിശ്ശേരി സ്വദേശി അജ്മൽ (50), കാർ യാത്രക്കാരൻ പാലക്കാട് വല്ലപ്പുഴ സ്വദേശി പ്രശോദ് (24) എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അജ്മലിനെ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് നിയന്ത്രണംവിട്ട കാർ സമീപത്തെ കണ്ടൽക്കാട്ടിലേക്ക് മറിഞ്ഞു. ബൈക്കും കൂട്ടിയിടിയിൽ തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.