പാപ്പിനിശ്ശേരി മേൽപാ​ല​ത്തി​ന്റെ ഉ​പ​രി​ത​ല​ത്തി​ൽ ആ​ദ്യ മ​ഴ​യോ​ടെ രൂ​പ​പ്പെ​ട്ട വി​ള്ള​ലു​ക​ൾ. റെ​യി​ൽ​വേ ലൈ​നി​നു മു​ക​ളി​ൽ ഇ​രു​വ​ശ​ത്തു​മു​ള്ള വി​ള്ള​ൽ

പാ​പ്പി​നി​ശ്ശേ​രി മേ​ൽ​പാ​ല​ത്തി​ൽ വിള്ളൽ

പാ​പ്പി​നി​ശ്ശേ​രി: ര​ണ്ടു​മാ​സം പാ​ലം അ​ട​ച്ച് ഉ​പ​രി​ത​ല​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് തു​റ​ന്ന പാ​പ്പി​നി​ശ്ശേ​രി മേ​ൽ​പാ​ല​ത്തി​ൽ വീ​ണ്ടും കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ന്നു. ആ​ദ്യ മ​ഴ​ക്കു​ത​ന്നെ വീ​ണ്ടും കു​ഴി​ക​ളു​ണ്ടാ​കാ​ൻ പാ​ക​ത്തി​ൽ മെ​ക്കാ​ടം ടാ​റി​ങ്ങി​ൽ വി​ള്ള​ൽ നേ​രി​ട്ട ത​ര​ത്തി​ൽ പൊ​ട്ടാ​ൻ തു​ട​ങ്ങി. ന​വീ​ക​രി​ച്ച പാ​ല​ത്തി​ൽ ഇ​ത്ത​രം അ​പാ​ക​ത​ക​ൾ ക​ണ്ട​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത ആ​ശ​ങ്ക അ​റി​യി​ച്ചു. റെ​യി​ൽ​വേ ലൈ​നി​നു മു​ക​ളി​ലെ സ്പാ​നു​ക​ളു​ടെ ഇ​ട​തു​വ​ശ​ത്തും വ​ല​തു​വ​ശ​ത്തു​മാ​യി ര​ണ്ടി​ട​ത്താ​യാ​ണ് ഇ​ത്ത​രം അ​പാ​ക​ത​ക​ൾ രൂ​പ​പ്പെ​ട്ട​ത്. ഇ​ത്ര​യും പെ​ട്ടെ​ന്ന് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​മെ​ന്ന് ജ​നം ക​രു​തി​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ നേ​രി​യ ത​ര​ത്തി​ൽ ക​ണ്ടെ​ത്തി​യ അ​പാ​ക​ത​ക​ൾ ഉ​ട​ൻ പ​രി​ഹ​രി​ച്ചാ​ൽ വ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. അ​തി​നി​ടെ ക​ടു​ത്ത വ​ർ​ഷ​കാ​ലം വ​ന്നാ​ൽ വ​ലി​യ കു​ഴി​ക​ളു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.

പാ​ലം മെ​ക്കാ​ടം ടാ​റി​ങ്ങ് ന​ട​ത്തി ന​വീ​ക​രി​ചെ​ങ്കി​ലും പൂ​ർ​ണ്ണ​മാ​യും പ​രി​ഹ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ പോ​ലും അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. പാ​ലം തു​റ​ന്നു കൊ​ടു​ത്ത​പ്പോ​ൾ ത​ന്നെ പാ​ല​ത്തി​ന​ടി​വ​ശ​ത്ത് അ​പാ​ക​ത​ക​ൾ ത​ല​പൊ​ക്കി​യി​രു​ന്നു.

ഇ​തും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളി​ൽ ക​ടു​ത്ത ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്നു. ഉ​പ​രി​ത​ല​ത്തി​ലെ എ​ക്സ്പാ​ൻ​ഷ​ൻ ജോ​യ​ൻ​റു​ക​ൾ ബ​ല​പ്പെ​ടു​ത്തി​യ​തി​ന്റെ അ​ടി​വ​ശ​ത്തെ കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ പൊ​ട്ടി സി​മ​ൻ​റ് ക​ട്ട​ക​ൾ താ​ഴേ​ക്കു​വീ​ഴാ​ൻ തു​ട​ങ്ങി. അ​ടി​പ്പാ​ത​ക്ക് സ​മീ​പ​ത്തെ പാ​ല​ത്തി​ന്റെ അ​ടി​വ​ശ​ത്താ​ണ് സം​ഭ​വം. ഇ​ത് പ്ര​ദേ​ശ​ത്തു​കാ​ർ​ക്കും കാ​ൽ ന​ട​ക്കാ​ർ​ക്കും വ​ൻ ഭീ​ഷ​ണി​യും ആ​ശ​ങ്ക​യു​മാ​ണ്. വ​ലി​യ സി​മ​ന്റ്ക​ട്ട​ക​ളാ​ണ് താ​ഴെ വീ​ഴു​ന്ന​ത്. ഇ​ട​ത​ട​വി​ല്ലാ​തെ ജ​ന​സ​ഞ്ചാ​ര​മു​ള്ള കീ​ഴ്‌​ഭാ​ഗ​ത്തു​കൂ​ടി പോ​കു​ന്ന​വ​രു​ടെ ത​ല​യി​ലേ​ക്ക് വീ​ഴാ​ത്ത​ത് വ​ലി​യ ഭാ​ഗ്യ​മാ​യെ​ന്നാ​ണ് അ​ന്ന് പ​ല​രും പ​റ​ഞ്ഞ​ത്.

പാ​ല​ത്തി​ന്റെ പ്ര​വൃ​ത്തി ന​ട​ന്ന​തി​ന്റെ ഭാ​ഗ​മാ​യി എ​ക്സ്പാ​ൻ​ഷ​ൻ ജോ​യ​ൻ​റു​ക​ൾ പൊ​ളി​ക്കു​ന്ന​തി​നും ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ശ​ക്തി​യാ​യി മു​ട്ടി​അ​മ​ർ​ത്തി​യ​തി​ന്റെ കാ​ര​ണ​മാ​കാം പാ​ല​ത്തി​ന് അ​ടി​വ​ശം വി​ള്ള​ലു​ണ്ടാ​കാ​നും സി​മ​ൻ​റ് അ​ട​ർ​ന്നു വീ​ഴാ​നും കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്. നാ​ലു​ഭാ​ഗ​ത്താ​യാ​ണ് ഇ​പ്പോ​ൾ അ​പാ​ക​ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ന​വീ​ക​രി​ച്ച് തു​റ​ന്നു​കൊ​ടു​ത്ത പാ​പ്പി​നി​ശ്ശേ​രി മേ​ൽ​പാ​ല​ത്തി​ൽ, കു​ഴി​ക​ളു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഭാ​ഗം വ​ലി​യ കു​ഴി​ക​ളു​ണ്ടാ​കു​ന്ന​തി​നു മു​മ്പേ അ​ധി​കൃ​ത​ർ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ൻ ന​ട​പ​ടി​സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Crack in Pappinisseri flyover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.