പാനൂർ നഗരസഭയിലെ പൂക്കോം മംഗലാട്ട് താഴെ അരവിന്ദാക്ഷ​ന്‍റെ വീട്ടുവളപ്പിൽനിന്ന്​ ​ കണ്ടെടുത്ത കഞ്ചാവ് ചെടികൾ​

വീട്ടുവളപ്പിൽ 71 കഞ്ചാവ്​ ചെടികൾ കൃഷി ചെയ്​തയാൾ അറസ്റ്റിൽ

പാനൂർ: വീട്ടുപറമ്പിൽ 71 കഞ്ചാവ്​ ചെടികൾ നട്ടുനനച്ച്​ വളർത്തിയയാളെ എക്​സൈസ്​ സംഘം അറസ്റ്റ്​ ചെയ്​തു. പാനൂർ നഗരസഭയിലെ പൂക്കോം മംഗലാട്ട് താഴെ അരവിന്ദാക്ഷ​ന്‍റെ വീട്ടിൽനിന്നാണ്​ കഞ്ചാവ് ചെടികൾ കണ്ടെടുത്തത്​.

നീലച്ചടയൻ വിഭാഗത്തിൽപെട്ട രണ്ട് മീറ്ററിലധികം നീളമുള്ള ചെടികളാണ് എല്ലാം. വീടിന്‍റെ പിറകുവശത്താണ്​ ഇവ നട്ടുവളർത്തിയത്​. രാത്രി സമയത്ത് അരവിന്ദാക്ഷൻ ചെടികൾ പരിചരിക്കാറുണ്ടായിരുന്നുവെന്ന്​ അയൽവാസികൾ പറഞ്ഞു.

നേരത്തെ ഓ​ട്ടോ ​ൈഡ്രെവറായിരുന്ന ഇയാൾ സ്വന്തം ഉപയോഗത്തിനും വിൽപനക്കും വേണ്ടിയാണ്​ കഞ്ചാവ്​ കൃഷിക്ക്​ ​ ഇറങ്ങിയത്​. കാരുണ്യം ഗ്രാമസേവാ കേന്ദ്രം പ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്നാണ്​ കൂത്തുപറമ്പ് എക്സൈസ് സംഘം പരി​ശോധന നടത്തിയത്​.

എക്സൈസ് സി.ഐ പി.കെ. സതീഷ് കുമാർ, പ്രിവന്‍റീവ് ഓഫിസർ സുധീർ വാഴവളപ്പിൽ, സിവിൽ ഓഫിസർമാരായ ജലീഷ് പി , വി.എം. വിനേഷ്, പി.ടി സജിത്ത്, കെ. സജേഷ്, എം. ഷംജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നർക്കോട്ടിക്സ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു.

Tags:    
News Summary - Man arrested for cultivating 71 cannabis plants in his backyard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.