പാൽച്ചുരം-ബോയ്സ് ടൗൺ റോഡ്
കൊട്ടിയൂർ: ലക്ഷങ്ങൾ ചെലവിട്ട് ഇടക്കിടെ അറ്റകുറ്റപ്രവൃത്തി നടത്തുന്ന മലയോരത്തെ പ്രധാന റോഡായ പാൽച്ചുരം-ബോയ്സ് ടൗൺ റോഡ് ശോച്യാവസ്ഥയിൽ. അറ്റകുറ്റപ്പണി നടത്തിയ റോഡിന്റെ വിവിധ ഭാഗങ്ങൾ തകർന്ന നിലയിലാണ്. യാത്ര സുരക്ഷക്കായി ഇരുമ്പുവേലി സ്ഥാപിക്കുന്നതടക്കം 69.10 ലക്ഷം രൂപയാണ് പാൽച്ചുരത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ചെലവിട്ടത്.
ചുരത്തിലെ ചെകുത്താൻതോടിനു പരിസരത്തെ പ്രദേശങ്ങളിൽ റോഡ് പൂർണമായും പൊട്ടിത്തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടു. പലയിടങ്ങളിലും ടാറിങ് പൊളിഞ്ഞ് വലിയ കുഴികളായി മാറി.
ആശ്രമം കവല, ചുരത്തിന്റെ തുടക്കഭാഗത്തെ വളവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡ് തകർന്നു. പാർശ്വഭാഗങ്ങൾ ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. ടോറസ് പോലുള്ള ഭാര വാഹനങ്ങൾ യഥേഷ്ടം കടന്നുപോകുന്നതും റോഡിന്റെ തകർച്ചക്ക് ആക്കംകൂട്ടിയെന്ന് നാട്ടുകാർ പറയുന്നു.
ഒട്ടേറെ വാഹനങ്ങളാണ് റോഡിൽ അപകടത്തിൽപെട്ടത്. മുമ്പ് വടകര ചുരം ഡിവിഷന് കീഴിലായിരുന്ന പാൽച്ചുരം നിലവിൽ കേരള റോഡ് ഫണ്ട് ബോർഡിന്റെ നിയന്ത്രണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.