കണ്ണൂര്‍: ഓണ്‍ലൈന്‍ സൈറ്റിലൂടെ ഗോവയിലെ പനാജിയില്‍ ഹോംസ്റ്റേ ബുക്ക് ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ പണം നഷ്ടമായി. എടച്ചൊവ്വ സ്വദേശി നിഥിന് വിനോദിന്റെ 49,991രൂപയാണ് നഷ്ടമായത്. കഴിഞ്ഞ മാസം 29നാണ് കേസിനാസ്പദമായ സംഭവം.
ഗോവ പനാജിയില്‍ മൂന്നു ദിവസം താമസിക്കുന്നതിനായി എയര്‍ബി എന്‍.എന്‍.ബിയെന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെയാണ് ഹോംസ്റ്റേ ബുക്ക് ചെയ്യാന്‍ ശ്രമിച്ചത്. സൈറ്റില്‍ കയറിയ ഉടനെ 8867391506 എന്ന ഫോണ്‍ നമ്പറില്‍നിന്ന് മെസേജ് വന്നു. ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ കയറി അവല് ഡസ്ക്ടോപ് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു ഡൗണ്‍ലോഡ് ചെയ്തു ആപ് ഓപൺ ആക്കിയപ്പോഴെക്കും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായെന്ന് നിഥിന് കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.