ഇന്ധന വിലവര്‍ധനവിനെതിരെ റഫീക്കി​​െൻറ പ്രതിഷേധം

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഒറ്റയാള്‍ സമരം

മ​ട്ട​ന്നൂ​ര്‍: പെ​ട്രോ​ള്‍- ഡീ​സ​ല്‍ വി​ല വ​ര്‍ധ​ന എ​ല്ലാ മേ​ഖ​ല​യെ​യും ത​ലോ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കോ​വി​ഡി​‍െൻറ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്ന് ക​ര​ക​യ​റാ​നി​രി​ക്കെ വീ​ണ്ടും വീ​ണ്ടു​മു​ള്ള വി​ല​വ​ര്‍ധ​ന സാ​ധാ​ര​ണ​ക്കാ​രെ​യും പി​ടി​കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ട്ട​ന്നൂ​രി​ല്‍ വ്യ​ത്യ​സ്ത​മാ​യ ഒ​റ്റ​യാ​ള്‍ സ​മ​ര​വു​മാ​യി ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി.

പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ കാ​ണു​ന്ന മെ​ഷീ​നി​‍െൻറ രൂ​പം ധ​രി​ച്ചാ​ണ് ടൗ​ണി​ലൂ​ടെ ന​ട​ന്ന് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ട്ട​ന്നൂ​രി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ റ​ഫീ​ക്കാ​ണ് വേ​റി​ട്ട സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഓ​ട്ടോ ഓ​ടി​ക്കി​ട്ടു​ന്ന വ​രു​മാ​നം കൊ​ണ്ടു​വേ​ണം കു​ടും​ബം പു​ല​ത്താ​ന്‍.

എ​ല്ലാ​റ്റി​നും പ്ര​തി​ക​രി​ക്കു​ന്ന രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ ഇ​ന്ധ​ന വി​ല​വ​ര്‍ധ​ന​വി​നെ​തി​രെ സ​ജീ​വ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ല്‍ കാ​ണാ​താ​യ​തോ​ടെ​യാ​ണ് റ​ഫീ​ഖ് ഒ​റ്റ​യാ​ള്‍ സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.