കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പുതിയ എ.ടി.വി മെഷിൻ റെയിൽവേ പാസഞ്ചർ അമിനിറ്റി കമ്മിറ്റി ചെയർമാൻ
പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇനി ടിക്കറ്റിന് ക്യൂ നിൽക്കേണ്ട
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ എ.ടി.വി.എം പ്രവർത്തനം തുടങ്ങി. ട്രെയിൻ ടിക്കറ്റിനുവേണ്ടി ജനങ്ങൾ ഏറെ സമയം ക്യൂവിൽ നിന്ന് ബുദ്ധിമുട്ടുന്നതിന് പരിഹാരമായാണ് ഓട്ടോമാറ്റിക്ക് ടിക്കറ്റ് വെൻഡിങ് മെഷീൻ സ്ഥാപിച്ചത്.
റെയിൽവേ പാസഞ്ചേഴ്സ് എമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം നിർവഹിച്ചു. റെയിൽവേ സ്റ്റേഷൻ മാനേജർ സജിത് കുമാർ അധ്യക്ഷത വഹിച്ചു. ഡി.ആർ.യു.സി പാലക്കാട് ഡിവിഷൻ മെംബർ റഷീദ് കവ്വായി, റെയിൽവേ സ്റ്റേഷൻ അസി. മാനേജർ പി.വി. രാജീവ് കുമാർ, ചീഫ് കൊമേഴ്സ്യൽ ഇൻസ്പെക്ടർ ടി. ബിജോയ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.