പയ്യന്നൂർ: എസ്.എൻ.ഡി.പി പയ്യന്നൂർ യൂനിയൻ ശാഖ യോഗങ്ങളിലെ വനിത, യൂത്ത് മൂവ്മൻെറ് പ്രവർത്തക യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ യൂനിയൻ ചെയർമാൻ കെ.കെ. ധനേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ അനുഗ്രഹഭാഷണം നടത്തി. യോഗം കേന്ദ്ര വനിത കമ്മിറ്റി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് സംഘടന സന്ദേശം നൽകി. കേന്ദ്ര വനിത കമ്മിറ്റി പ്രസിഡന്‍റ് കെ.പി. കൃഷ്ണകുമാരി, വൈസ് പ്രസിഡന്‍റ് ഇ.എസ്. ഷീബ, കേന്ദ്ര കമ്മിറ്റി അംഗം നിർമല അനിരുദ്ധൻ, ജില്ല സെക്രട്ടറി ചന്ദ്രമതി, യൂത്ത് മൂവ്മൻെറ് സംസ്ഥാന പ്രസിഡന്‍റ് പച്ചയിൽ സന്ദീപ്, രജീഷ് മാരിക്കൽ, അർജുൻ അരയാക്കണ്ടി എന്നിവർ സംസാരിച്ചു. പയ്യന്നൂർ യൂനിയൻ കൺവീനർ എം.ജി. സാജു സ്വാഗതവും വൈസ് ചെയർമാൻ ബാബുരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.