ഇരിട്ടി: ബഫർസോൺ പ്രഖ്യാപനത്തിനെതിരെയും കാർഷികവിളകളുടെ വിലത്തകർച്ചക്കെതിരെയും വന്യജീവികളുടെ ആക്രമണത്തിനെതിരെയും കത്തോലിക്ക കോൺഗ്രസ് എടൂർ ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം കൃഷിഭവന് മുന്നിൽ നടത്തി. ഫൊറോന പ്രസിഡന്റ് ബെന്നിച്ചൻ മടത്തിനകത്തിന്റെ അധ്യക്ഷതയിൽ ഫൊറോന ഡയറക്ടർ ഫാ. ഡോ. ജോസ് പൂവന്നിക്കുന്നോൽ ഉദ്ഘാടനം ചെയ്തു. അതിരൂപത സെക്രട്ടറി പൈലി പൂമലയിൽ, ഫാ. സെബാസ്റ്റ്യൻ മാങ്ങോട്ട്, ഫാ. ജോർജ് കളപ്പുര, ഫാ. റോബിൻ, കത്തോലിക്ക കോൺഗ്രസ് എടൂർ യൂനിറ്റ് പ്രസിഡന്റ് തോമസ് തയ്യിൽ, ജോസഫ് ചെമ്പോത്തനാടിയിൽ എന്നിവർ സംസാരിച്ചു. പടം- ആറളം കൃഷിഭവന് മുന്നിൽ കത്തോലിക്ക കോൺഗ്രസ് നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.