തലശ്ശേരി: ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകാരൻ കെ.എം. ശിവകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.എം. സജിത അധ്യക്ഷത വഹിച്ചു. തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ കൗൺസിലർ പ്രീത പ്രദീപ് ഉദ്ഘാടനം ചെയ്തു. ചേറ്റംകുന്ന് കേളോത്ത് വളപ്പ് എൽ.പി സ്കൂളിൽ മുൻ ഹെഡ്മാസ്റ്റർ സുബൈർ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം വി.ബി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ചേറ്റംകുന്ന് ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂളിൽ എ.സി.എം. ബഷീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ടി. ഫെമിത അധ്യക്ഷത വഹിച്ചു. ഗസൽ ഗായിക ഫാത്തിമ ജഹാൻ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ ടി.പി. ഷാനവാസ്, ട്രസ്റ്റ് സെക്രട്ടറി പി.എൻ. ഇസ്മായിൽ, മാനേജർ പി. മൊയ്തു, പി.ടി.എ പ്രസിഡന്റ് നജ്മ ഹാഷിം എന്നിവർ സംസാരിച്ചു. ഐഡിയൽ ട്രസ്റ്റ് അംഗങ്ങളായ യു. ഉസ്മാൻ, മുഹമ്മദ് അലി, അയ്യലത്ത് നാസർ, സിദ്ദീഖ് എന്നിവർ സംബന്ധിച്ചു. എജുക്കേഷൻ കോഓഡിനേറ്റർ ഇസ്മായിൽ പൈങ്ങോട്ടായി സ്വാഗതവും എച്ച്.ഒ.ഡി റൈഹാന നന്ദിയും പറഞ്ഞു. തലശ്ശേരി ഗവ.എൽ.പി സ്കൂളിൽ ചിത്രകാരൻ പ്രേമൻ പൊന്ന്യം ഉദ്ഘാടനം ചെയ്തു. എം. വിദൂഷ് അധ്യക്ഷത വഹിച്ചു. തലശ്ശേരി കൊടുവള്ളി ഗവ.വി.എച്ച്.എസ്.എസിൽ എസ്.ഐ. ഷെമിമോൾ ഉദ്ഘാടനം ചെയ്തു. എ.ടി. ഫിൽഷാദ് അധ്യക്ഷത വഹിച്ചു. സൈദാർപള്ളി അൽബിർ സ്കൂളിൽ എസ്.ഐ ഷെമി മോൾ ഉദ്ഘാടനം ചെയ്തു. എ.കെ. ആബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. സൈദാർ പള്ളി ഖതീബ് അൽ ഹാഫിള് മുജീബ് റഹ്മാൻ ഫൈസാനി മുഖ്യ പ്രഭാഷണം നടത്തി. തലശ്ശേരി നഗരസഭ ബഡ്സ് സ്കൂളിൽ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം നിർവഹിച്ചു. തലശ്ശേരി മദ്‌റസ തഅ് ലീമുൽ അവാം യു.പി സ്കൂളിൽ സംസ്ഥാന വഖഫ് ബോർഡ് അംഗം പി.വി. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഫൈസൽ പുനത്തിൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.