മുഴപ്പിലങ്ങാട് യൂ​ത്ത് ജ​ങ്ഷ​നിലെ നി​ല​വി​ലെ അ​വ​സ്ഥ

കണ്ണൂർ: മുഴപ്പിലങ്ങാട് യൂത്ത് ജങ്ഷനിൽ വാഹനാപകടം പതിവാകുന്നു. വ്യാഴാഴ്ച ലോറി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രാത്രിയും പുലർച്ചെയുമാണ് കൂടുതലായും അപകടങ്ങൾ. കണ്ണൂരിൽനിന്നുവരുന്ന വാഹനങ്ങൾക്ക് തലശ്ശേരി ഭാഗത്തേക്കു പോകാനുള്ള കിഴക്കു ഭാഗം സർവിസ് റോഡ് തുറന്നതിനുശേഷമാണ് യൂത്ത് ജങ്ഷനിൽ അപകടക്കുരുക്ക് പതിവായത്.

സർവിസ് റോഡിൽനിന്ന് വീതികുറഞ്ഞ ദേശീയ പാതയിലേക്ക് പൊടുന്നനെ വാഹനങ്ങൾ കയറി വരുന്നത് തലശ്ശേരിയിൽനിന്ന് മേൽപാലം ഇറങ്ങി വരുന്ന വാഹനങ്ങൾ ഏറ്റവും അടുത്തെത്തിയാൽ മാത്രമേ കാണുകയുള്ളൂ. ഇതാണ് പെട്ടെന്ന് അപകടം സംഭവിക്കാൻ കാരണമാകുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ബൈപാസ് റോഡ് തുറക്കുന്നതോടെ മാത്രമേ ഇവിടുത്തെ കുരുക്ക് ഒഴിവാകൂ എന്നിരിക്കെ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് ആവശ്യമായ സംവിധാനങ്ങൾ ഉണ്ടാക്കണമെന്നാണ് പ്രദേശത്തെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും അധികൃതരോടാവശ്യപ്പെടുന്നത്. തലശ്ശേരി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ ശ്രദ്ധിക്കുന്ന രൂപത്തിൽ മുന്നറിയിപ്പ് ബോർഡും സിഗ്നൽ ലൈറ്റും ഹൈവേയോടു ചേർന്ന് സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Tags:    
News Summary - Muzhappilangad Youth Junction in Danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.