തീരദേശ ഹൈവേക്ക് സർവേ കല്ലിടുന്നത് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ തടയുന്നു
മുഴപ്പിലങ്ങാട്: പഞ്ചായത്തിൽ സർവേ കല്ലിടാൻ എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു. പഞ്ചായത്തിന്റെ തീരദേശ അതിർത്തി തുടങ്ങുന്ന സീതിന്റെ പള്ളി പ്രദേശത്ത് വെള്ളിയാഴ്ച ഒന്നോടെയാണ് അധികൃതരുടെ നേതൃത്വത്തിൽ കല്ലിടൽ ആരംഭിച്ചത്.
എന്നാൽ, ഇത് അറിഞ്ഞതോടെ പഞ്ചായത്ത് അംഗങ്ങളുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ തടയുകയായിരുന്നു. മുൻകൂട്ടി നോട്ടീസ് നൽകാതെയാണ് ഉദ്യോഗസ്ഥരും തൊഴിലാളികളും എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
സീതിന്റെ പള്ളി പരിസരത്ത് ഉൾപ്പെടെ നാല് സ്ഥലത്ത് കല്ലിട്ടു. വാർഡ് അംഗങ്ങളായ തറമ്മൽ നിയാസ്, നജീബ്, അർഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാർ ഉൾപ്പെടെ കല്ലിടുന്നതിൽനിന്ന് ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. പള്ളിയുടെ ഭൂമിയിലടക്കം കല്ല് സ്ഥാപിച്ചതായി നാട്ടുകാർ പറഞ്ഞു.
ഡി.പി.ആർ പ്രസിദ്ധീകരിക്കാതെയും നഷ്ടപരിഹാരമുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താതെയുമാണ് സ്വകാര്യ ഭൂമിയിൽ കുറ്റിയടിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.