Posted On
date_range Updated On
date_range കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് എം.എസ്.എഫ് ഗ്രേറ്റ് മാര്‍ച്ച് നടത്തി
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സ്വജനപക്ഷപാതവും വിദ്യാർഥി വിരുദ്ധ നിലപാടുകളും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂർ സര്‍വകലാശാലയിലേക്ക് നടത്തിയ ഗ്രേറ്റ് മാർച്ച് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി സി കെ നജാഫ് അധ്യക്ഷനായി. കണ്ണൂർ മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി മുഖ്യപ്രഭാഷണം നടത്തി. പഴയ ബസ് സ്റ്റാന്റ് നിന്ന് ആരംഭിച്ച മാർച്ച് യൂണിവേഴ്സിറ്റി കവാടത്തിൽ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു തടഞ്ഞു.
പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എം.എസ്.എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക്, ഭാരവാഹികളായ ഷജീർ ഇഖ്ബാൽ, കെ.എം. ഷിബു, കെ.ടി. റൗഫ്, ഫാരിസ് പൂക്കോട്ടൂർ, എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.