represantative image
Posted On
date_range Updated On
date_range ഒമ്പതു ലക്ഷം രൂപയുടെ എം.ഡി.എം.എ പിടികൂടി
കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന ഒമ്പതു ലക്ഷം രൂപ വിലമതിക്കുന്ന 150 ഗ്രാം എം.ഡി.എം.എ പിടികൂടി. കാസര്‍കോട് ഡിവൈ.എസ്.പി പി.പി. സദാനന്ദെൻറ നേതൃത്വത്തില്‍ ശനിയാഴ്ച നടത്തിയ വാഹനപരിശോധനക്കിടെയാണ് സംഭവം. പൊവ്വല്‍ സ്വദേശി നൗഷാദ് എന്ന ബില്‍ഡര്‍ നൗഷാദിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് യുവാവ് പിടിയിലായത്.
ബംഗളൂരുവില്‍നിന്ന് വില്‍പനക്കായി എത്തിച്ചതാണ് ഇത്. ഗ്രാമിന് 6000 മുതല്‍ 10,000 രൂപ നിരക്കിലാണ് ഇയാൾ വില്‍പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. 2016ല്‍ കുമ്പള മണ്ഡേക്കാപ്പിലെ വ്യാപാരിയെ കൊന്ന കേസിലെ പ്രതിയാണ് നൗഷാദെന്നും മുമ്പ് ബദിയഡുക്ക, ആദൂര്‍ എന്നിവിടങ്ങില്‍ പിടികൂടിയ എം.ഡി.എം.എ നൗഷാദാണ് കൊടുത്തുവിട്ടതെന്ന് സംശയിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.