ഡബ്ളു
Posted On
date_range Updated On
date_range പാളത്തിൽ കല്ലുവെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
തലശ്ശേരി: റെയിൽ പാളത്തിൽ കല്ലുവെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ റാസീപ്പുർ സ്വദേശി ഡബ്ളു (25) വിനെയാണ് ബുധനാഴ്ച രാത്രി എടക്കാട് വെച്ച് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പുന്നോൽ പെട്ടിപ്പാലത്താണ് പാളത്തിൽ കല്ല് കണ്ടെത്തിയത്.
കോയമ്പത്തൂർ-മംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ കടന്നുപോവുന്നതിനിടയിലാണ് കല്ല് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ ട്രെയിൻ നിർത്തി കല്ല് മാറ്റിയ ശേഷമാണ് യാത്ര തുടർന്നത്. റെയിൽവേ എൻജിനീയറുടെ പരാതി പ്രകാരം തലശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പെട്ടിപ്പാലത്തെ സംഭവത്തിന് പുറമെ തലശ്ശേരിക്കും എടക്കാടിനുമിടയിലെ റെയിൽ പാളത്തിലും യുവാവ് കല്ല് വെച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. \
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.