ഓണച്ചന്തകൾ 16ന് തുടങ്ങും; ജില്ലയിൽ 181 കേന്ദ്രങ്ങൾ

കണ്ണൂർ: സഹകരണ വകുപ്പ് കൺസ്യൂമർഫെഡ് മുഖേന പ്രാഥമിക സഹകരണ സംഘങ്ങളും ത്രിവേണി സൂപ്പർമാർക്കറ്റുകളും ചേർന്ന് നടത്തുന്ന ഓണച്ചന്തകൾ 16ന് തുടങ്ങും. ജില്ലയിൽ 181 കേന്ദ്രങ്ങൾ ആണ് തുടങ്ങുക. ആഗസ്റ്റ് 25 വരെ ഈ വിപണികൾ തുറന്ന് പ്രവർത്തിക്കും. സഹകരണ ഓണവിപണികളിലൂടെ ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡിയോടെ ലഭിക്കും.

പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവാണ് ഉണ്ടാവുക. ദിനേശ്, റെയ്ഡ്കോ, മിൽമ തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും പ്രത്യേകം വിലക്കുറവിൽ ഓണച്ചന്തകളിൽ ലഭിക്കും. നോൺ സബ്സിഡി സാധനങ്ങളും 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. പ്രമുഖ ബ്രാൻഡ് കമ്പനികളുടെ എഫ്.എം.സി.ജി ഉൽപന്നങ്ങളും ഓഫർ വിലകളിൽ ലഭിക്കും. കൺസ്യൂമർഫെഡിന്റെ ധർമ്മടം ഗോഡൗണിൽ നിന്നും ധർമ്മശാലയിലുള്ള സെൻട്രൽ വെയർഹൗസിൽ നിന്നുമാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്. ഒരു ദിവസം 100 പേർക്ക് ആണ് ഓണച്ചന്തകൾ നിന്നും സാധനങ്ങൾ ലഭ്യമാക്കുക. തിരക്ക് ഒഴിവാക്കുന്നതിന് സമയമെഴുതിയ കൂപ്പൺ നൽകുന്നതാണ്. ജില്ലതല ഉദ്ഘാടനം ചൊവ്വ റൂറൽ സഹകരണ ബാങ്കിൽ ആഗസ്റ്റ് 15ന് രാവിലെ 11ന് മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും. ടി.ഒ.മോഹനൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മേയർ പി.ഇന്ദിര മുഖ്യപ്രഭാഷണം നടത്തും.

Tags:    
News Summary - Onam markets to start on the 16th; 181 centers in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.