‘കാശിക്ക് പോകുന്നു’; കത്തെഴുതി നാടുവിട്ട വിദ്യാർഥിക്കായി അന്വേഷണം ഊർജിതം

പാ​നൂ​ർ : ക​ത്തെ​ഴു​തി വെ​ച്ച് നാ​ടു​വി​ട്ട പെ​രി​ങ്ങ​ത്തൂ​ർ പു​ളി​യ​ന​മ്പ്രം താ​മ​സ​ക്കാ​ര​നും ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​യു​മാ​യ ശി​വ​സൂ​ര്യ (17)യെ ​കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ചൊ​ക്ലി പൊ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി. ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ വി​ജ​യ് ഭാ​ര​ത് റെ​ഡി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം ത​ല​ശേ​രി എ.​എ​സ്.​പി ഡോ. ​ന​ന്ദു ഗോ​പ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ‘ഞാ​ൻ കാ​ശി​ക്ക് പോ​കു​ന്നു, ഇ​നി​യു​ള്ള ജീ​വി​തം അ​വി​ടെ ജീ​വി​ച്ച് ദൈ​വ​ത്തോ​ട​ലി​യും’ എ​ന്നാ​ണ് ക​ത്തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. മൊ​ബൈ​ൽ ഗെ​യിം ക​ളി​ക്കു​ന്ന​ത് വി​ല​ക്കി​യ​തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി നാ​ടു​വി​ട്ട​ത്.

ശി​വ​സൂ​ര്യ​യു​ടെ കൈ​യി​ൽ നി​ന്നും ഫോ​ൺ വാ​ങ്ങി വെ​ച്ചി​രു​ന്നു എ​ന്ന് അ​ച്ഛ​ൻ ജി​ഗീ​ഷ് പ​റ​ഞ്ഞു. ശി​വ​സൂ​ര്യ വീ​ട് വി​ട്ട് ഇ​റ​ങ്ങു​മ്പോ​ൾ വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ഞ്ച് ദി​വ​സം മു​മ്പാ​ണ് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ​ത്. രൂ​പ സാ​ദൃ​ശ്യ​മു​ള്ള​യാ​ളെ കു​റി​ച്ച് പാ​ല​ക്കാ​ട് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തോ​ടെ അ​ന്വേ​ഷ​ണം സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്കും വ്യാ​പി​പ്പി​ച്ചു. ഇ​തി​നി​ടെ ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി കു​ട്ടി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്നും പി.​ടി.​എ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ന്ന​ത ഉ​ദ്രോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് അ​ന്വേ​ഷ​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും സ​മ​ഗ്ര അ​ന്വോ​ഷ​ണം ന​ട​ത്തി കു​ട്ടി​യെ അ​ടി​യ​ന്തി​ര​മാ​യും ക​ണ്ടെ​ത്ത​ണ​മെ​ന്നും പി.​ടി.​എ യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും, രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ന്റ​റി സ്കൂ​ൾ പി.​ടി.​എ പ്ര​സി​ഡ​ന്റു​മാ​യ എ​ൻ. അ​നൂ​പ് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ പ്ര​ശാ​ന്ത്, പ്രാ​ധാ​നാ​ധ്യാ​പി​ക സ്മി​ത, ഡെ: ​എ​ച്ച്.​എം ഉ​ദ​യ​കു​മാ​ർ, മ​ദ​ർ പി.​ടി.​എ പ്ര​സി​ഡ​ന്റ് ഹാ​ജി​റ, ജ​യ​തി​ല​ക​ൻ മാ​സ്റ്റ​ർ, കെ.​ടി.​കെ പ്ര​ദീ​പ​ൻ, പി.​കെ വി​നീ​ഷ്, ഷീ​ബ, ശ​ര​ണ്യ, വി​നോ​ദ് കു​മാ​ർ, ര​ജീ​ഷ്, അ​ഷി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - 'Going to Kashi'; Search intensifies for student who left country after writing letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.