Posted On
date_range Updated On
date_range പാർക്കിൻ്റെ ഉദ്ഘാടനം: എം.പി യെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധം
ന്യൂ മാഹി: ന്യൂമാഹി പഞ്ചായത്തിൽ ശനിയാഴ്ച വൈൈകീട്ട് 4.30ന് നടക്കുന്ന ജില്ലാ പഞ്ചായത്ത് നിർമ്മിച്ച കുട്ടികളുടെ പാർക്ക് ഉദ്ഘാടനച്ചടങ്ങിൽ സ്ഥലം എം.പി. കെ.മുരളീധരനെ പങ്കെടുപ്പിക്കാത്തത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കുറ്റപ്പെടുത്തി.
മന്ത്രിയും സ്ഥലം എം.എൽ.എയും പങ്കെടുക്കുന്ന ചടങ്ങിൽ എം.പി.യെ പങ്കെടുപ്പിക്കാതെ രാഷ്ട്രീയ പരിപാടിയാക്കിയ ജില്ല പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രസിഡൻറ് സി.ആർ.റസാഖും ബ്ലോക്ക് വൈസ് പ്രസിഡൻറ് എൻ.കെ.പ്രേമനും പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.