Posted On
date_range Updated On
date_range ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ മാല കവർന്നു
കൂത്തുപറമ്പ്: ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ മാല കവർന്നു. പാറാലിലെ കളത്തുംകണ്ടി വീട്ടിൽ കാരായി ശോഭയുടെ ഒന്നരപ്പവൻ സ്വർണമാലയാണ് കവർന്നത്. കൂത്തുപറമ്പ് പാറാൽ നിങ്കിലേരി റോഡിൽ ഞായറാഴ്ച വൈകീട്ട് 5.10ഓടെയാണ് സംഭവം.
വീട്ടിൽനിന്നും ഇറങ്ങി കൂത്തുപറമ്പ് ഭാഗത്തേക്ക് നടന്നുപോകുന്നതിനിടയിൽ ബൈക്കിലെത്തിയ സംഘം മാല കവരുകയായിരുന്നു. ഹെൽമറ്റ് ധരിച്ച ഇവർ തൊപ്പി ഉപയോഗിച്ച് മുഖവും മറച്ചിരുന്നു. കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം പൊലീസ് പരിശോധിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.