Posted On
date_range Updated On
date_range ബസിൽ ലഹരി ഉപയോഗത്തിനിടെ രണ്ടുപേർ പിടിയിൽ
കൂത്തുപറമ്പ്: സർവിസ് കഴിഞ്ഞ ശേഷം നിർത്തിയിട്ട ബസിൽനിന്ന് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനിടെ രണ്ടുപേരെ പൊലീസ് പിടികൂടി.
ചൊവ്വാഴ്ച രാത്രി 11ഓടെ കൂത്തുപറമ്പ് പൊലീസ് പുറക്കളത്ത് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ ഉൾപ്പെടെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പേരാവൂർ സ്വദേശി പുത്തൻവീട്ടിൽ അശ്വിൻ, ബസ് ഡ്രൈവർ മമ്പറം കുണ്ടത്തിൽ ഹൗസിൽ കെ. സബീർ എന്നിവരുടെ പേരിൽ കേസെടുത്തു.
ഒരു ഗ്രാമോളം എം.ഡി.എം.എ, ദ്രാവക രൂപത്തിലുള്ള കഞ്ചാവ് എന്നിവ അടക്കമുള്ള ലഹരിവസ്തുക്കളാണ് കണ്ടെടുത്തത്. നിർത്തിയിട്ട ബസിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.
കൂത്തുപറമ്പ് എ.സി.പി പ്രദീപ് കണ്ണിപ്പൊയിലിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. കൂത്തുപറമ്പ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയും സംഘവുമാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.