Posted On
date_range Updated On
date_range കണ്ണവം വനത്തിൽ തലയോട്ടി കണ്ടെത്തി
കൂത്തുപറമ്പ്: കണ്ണവം വനത്തിനുള്ളിൽനിന്ന് മനുഷ്യെൻറ തലയോട്ടി കണ്ടെത്തി. ഉൾവനത്തിൽ വിറക് ശേഖരിക്കാൻ പോയവരാണ് മാസങ്ങൾ പഴക്കമുണ്ടെന്ന് കരുതുന്ന തലയോട്ടി കണ്ടത്.
കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന മേഖലയാണിത്. മാവോവാദി ഭീഷണിയും ഈ മേഖലയിൽ നിലനിൽക്കുന്നുണ്ട്.
പേരാവൂർ പൊലീസ് സ്ഥലത്തെത്തി തലയോട്ടി കസ്റ്റഡിയിലെടുത്ത് പരിശോധനക്കയച്ചു. ഏതാനും മാസം മുമ്പ് വനമേഖലയിൽ താമസിക്കുന്ന വയോധികയെ കാണാതായിരുന്നു. തലയോട്ടി ഇവരുടേതാകാമെന്ന സംശയം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.