കണ്ടേരിൽ പൊലീസ്
കണ്ടെടുത്ത സ്റ്റീൽ ബോബ്
Posted On
date_range Updated On
date_range മാങ്ങാട്ടിടത്ത് സ്റ്റീൽ ബോംബുകൾ കണ്ടെത്തി
കുത്തുപറമ്പ്: മാങ്ങാട്ടിടം കണ്ടേരിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് സ്റ്റീൽ ബോംബുകൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് ബോംബ് സ്ക്വാഡിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തി ബോംബ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീടിത് നിർവീര്യമാക്കി. സംഭവത്തിൽ കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.