Posted On
date_range Updated On
date_range ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം; മൂന്നുപേർ അറസ്റ്റിൽ
കൂത്തുപറമ്പ്: അഞ്ചരക്കണ്ടി തട്ടാരി കേന്ദ്രീകരിച്ച് ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ സംഘത്തിലെ മൂന്നു പേരെ കൂത്തുപറമ്പ് പൊലീസ് പിടികൂടി. മാങ്ങാട്ടിടം വട്ടിപ്രത്തെ പി. നിഷാന്ത്, വേങ്ങാട് കല്ലായിലെ കെ.കെ. രവീന്ദ്രൻ, കൊളപ്പയിലെ കെ. ഷമൽ എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി 11ഓടെ അഞ്ചരക്കണ്ടി ടൗണിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. തട്ടാരി കേന്ദ്രീകരിച്ച് വൻതോതിൽ ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പ്രധാന കണ്ണികളെന്നു കരുതുന്ന മൂന്നു പേരെയാണ് പിടികൂടിയത്. മറ്റ് ഏതാനും പേർ രക്ഷപ്പെട്ടതായാണ് വിവരം.
സംഘത്തിൽപെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.