വയോധികയെ ആക്രമിച്ച് സ്വർണ മാല കവർന്ന സംഭവം: സൈനികൻ അറസ്റ്റിൽ

കൂ​ത്തു​പ​റ​മ്പ്: പ​ന്ന്യോ​റ​യി​ൽ സ്ത്രീ​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണമാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ബ​ന്ധു​വാ​യ സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ. പി​ണ​റാ​യി വെ​ണ്ടു​ട്ടാ​യി​യി​ലെ മ​ന്ദാ​ര​ത്തി​ൽ അ​രു​ൺ കു​മാ​റി​നെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് ഇ​ൻ​സ്​​പെ​ക്ട​ർ ശ്രീ​ഹ​രി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ന്ന്യോ​റ​യി​ലെ വ​ള്ളു​ക്കാ​ട് ഹൗ​സി​ൽ കു​മ്മ​ക​രോ​ത്ത് ജാ​ന​കി​യു​ടെ മാ​ല​യാ​ണ് ക​വ​ർ​ച്ച ചെ​യ്തി​രു​ന്ന​ത്.​

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് മ​ക​നെ അ​ന്വേ​ഷി​ച്ച് ജാ​ന​കി​യു​ടെ വീ​ട്ടി​ലെ​ത്തി​യ അ​രു​ൺ​കു​മാ​ർ മു​ഖ​ത്ത് മു​ള​കു പൊ​ടി സ്പ്രേ ​അ​ടി​ച്ച് ത​ള്ളി​യി​ട്ട ശേ​ഷം ക​ഴു​ത്തി​ല​ണി​ഞ്ഞി​രു​ന്ന മൂ​ന്നു പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന​ത്. മോ​ഷ്ടി​ച്ച സ്വ​ർ​ണം മ​മ്പ​റ​ത്തെ ഒ​രു ജ്വ​ല്ല​റി​യി​ൽ വി​റ്റി​രു​ന്നു. സി​സി​ ടി.​വി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ സൈ​നി​ക​നാ​ണ് ബ​ന്ധു​വി​ന്റെ മാ​ല മോ​ഷ്ടി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​വു​ന്ന​ത്. ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags:    
News Summary - Incident of assaulting an elderly woman and robbing her gold necklace-Army man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.