സുബിൻലാൽ
Posted On
date_range Updated On
date_range ബോംബേറ് കേസ്: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
കൂത്തുപറമ്പ്: രണ്ട് ബോംബേറ് കേസുകളിൽ പ്രതിയായ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. മാങ്ങാട്ടിടം കിണറ്റിൻറവിടത്തെ എ.കെ. സുബിൻലാലിനെയാണ് (36) കൂത്തുപറമ്പ് സി.ഐ ബിനു മോഹൻ അറസ്റ്റ് ചെയ്തത്.
2016ൽ കിണറ്റിൻറവിട സി.പി.എം സ്ഥാപിച്ച ഷെൽട്ടറിനുനേരെ ബോംബെറിഞ്ഞെന്ന കേസിലും 2019ൽ സി.പി.എം പ്രവർത്തകൻ രാഘവൻ എന്നയാളുടെ വീടിനുനേരെ ബോംബെറിഞ്ഞ കേസിലുമായാണ് ഇയാൾ അറസ്റ്റിലായത്. കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.