നീ​ർ​വേ​ലി​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് തീ​യി​ട്ട് ന​ശി​പ്പി​ച്ച ബൈ​ക്ക്

ബൈക്ക് തീവെച്ച് നശിപ്പിച്ചു

കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ടം നീ​ർ​വേ​ലി​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് തീ​വെ​ച്ച് ന​ശി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

നീ​ർ​വേ​ലി അ​ർ​ച്ച​ന ക്ല​ബി​ന് സ​മീ​പ​ത്തെ കാ​രാ​ട്ട് പ​റ​മ്പ​ത്ത് റോ​ജി​യു​ടെ പ​ൾ​സ​ർ ബൈ​ക്കാ​ണ് അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 2.3ഓ​ടെ​യാ​ണ് സം​ഭ​വം. സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ക​ത്തി​ച്ച​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബൈ​ക്ക് ക​ത്തി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന ചാ​ക്ക് സ​മീ​പ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക് സം​ഘ​വും പ​രി​ശോ​ധ​ന​ക്കെ​ത്തി.

ര​ണ്ടു​ദി​വ​സം മു​മ്പ് സ​മാ​ന​മാ​യ മ​റ്റൊ​രു ബൈ​ക്കും പ്ര​ദേ​ശ​ത്ത് ക​ത്തി​ന​ശി​ച്ചി​രു​ന്നു. പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Tags:    
News Summary - bike was destroyed by fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.