വാ​ഹ​നാ​പ​ക​ട​ത്തി​നി​ട​യി​ൽ യു​വാ​വി​െൻറ പ​ണ​മ​ട​ങ്ങി​യ ബാ​ഗു​മാ​യി കടന്നവർ പിടിയിൽ

കൂ​ത്തു​പ​റ​മ്പ്: വാ​ഹ​നാ​പ​ക​ട​ത്തി​നി​ട​യി​ൽ യു​വാ​വി​െൻറ പ​ണ​മ​ട​ങ്ങി​യ ബാ​ഗു​മാ​യി മു​ങ്ങി​യ ര​ണ്ടു​പേ​രെ കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് പി​ടി​കൂ​ടി. വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.15ഓ​ടെ ചാ​ല​ക്കു​ന്നി​ൽ ബ​സി​നു പി​റ​കി​ൽ കാ​റി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഏ​റെ​നേ​രം ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. അ​പ​ക​ട​വി​വ​രം അ​റി​യു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ബ​സ്​ യാ​ത്ര​ക്കാ​ര​നാ​യ നാ​റാ​ത്ത് സ്വ​ദേ​ശി സം​ഗീ​ത് സീ​റ്റി​ൽ ബാ​ഗു​െ​വ​ച്ച് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​ത്.

എ​ന്നാ​ൽ, അ​ൽ​പ​സ​മ​യ​ത്തി​ന​കം തി​രി​ച്ച് ബ​സി​ലെ​ത്തി​യ​പ്പോ​ൾ സീ​റ്റി​ൽ ബാ​ഗു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ൽ ര​ണ്ടു​പേ​ർ ബാ​ഗു​മാ​യി മാ​ന​ന്ത​വാ​ടി ബ​സി​ൽ ക​യ​റു​ന്ന​ത് മ​റ്റ് യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു.

കൂ​ത്തു​പ​റ​മ്പ് സ്​​റ്റാ​ൻ​ഡി​ൽ പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം, മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് സം​ഗീ​തി​െൻറ ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്. സു​ഹൃ​ത്തി​േ​ൻ​റ​തെ​ന്ന് ക​രു​തി​യാ​ണ് ബാ​ഗ് എ​ടു​ത്ത​തെ​ന്നാ​ണ് ഇ​വ​രു​ടെ മൊ​ഴി. ഇ​രു​വ​രെ​യും കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം വി​ട്ട​യ​ച്ചു.


Tags:    
News Summary - bag stolen during vehicle accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.