മട്ടന്നൂര്‍: രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയര്‍ലൈനുമായി കണ്ണൂര്‍ രാജ്യാന്തര വിമാന കമ്പനി അധികൃതര്‍ കൂടിക്കാഴ്ച നടത്തി.
രണ്ടു മാസം മുമ്പുതന്നെ ആകാശ എയര്‍ലൈന്‍ സി.ഇ.ഒയുമായി നേരില്‍ കണ്ട് കണ്ണൂരില്‍നിന്ന് സര്‍വിസ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ എയര്‍ ട്രാഫിക് കൂടുതലുള്ള മെട്രോ സിറ്റികളിലാണ് ആകാശ എയര്‍ലൈന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ വിമാനത്താവളത്തിലേക്ക് സര്‍വിസ് വ്യാപിക്കുന്നതോടെ കണ്ണൂരിലേക്കും എത്തുമെന്നാണു പ്രതീക്ഷ. നിലവില്‍ കണ്ണുരില്‍നിന്നു വിദേശ എയര്‍ലൈനുകള്‍ക്ക് സര്‍വിസ് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ആകാശ എയര്‍ലൈന്‍ കണ്ണൂരില്‍നിന്ന് സര്‍വിസ് തുടങ്ങിയാല്‍ വിമാനത്താവളത്തിനു നേട്ടമാകും. എട്ട് ആഭ്യന്തര നഗരങ്ങളിലേക്കാണ് കണ്ണൂരില്‍നിന്നുള്ള ഇപ്പോഴത്തെ സര്‍വിസ്. ഗോവ, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിലവില്‍ നേരിട്ടുള്ള സര്‍വിസ് ഇല്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്രചെയ്യുന്ന കണ്ണൂരിനും ഡല്‍ഹിക്കും ഇടയില്‍ സര്‍വിസ് കുറവാണ്. ഇതിനു പുറമേ, വിസ്താര, സ്‌പൈസ് ജെറ്റ് എയര്‍ലൈനുകളുമായും സര്‍വിസ് ആരംഭിക്കുന്നതിനായി കിയാല്‍ നിരന്തര ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കണ്ണൂരില്‍നിന്ന് കൂടുതല്‍ വിമാന കമ്പനികള്‍ ആഭ്യന്തര സര്‍വിസ് ആരംഭിച്ചാല്‍ ടിക്കറ്റ് നിരക്കും കുറയുമെന്നാണ് യാത്രികരുടെ പ്രതീക്ഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.