കേളകം: കാലങ്ങളായി എൽ.ഡി.എഫ് കൈയടക്കിയ കോളയാട് ഡിവിഷൻ തിരിച്ച് പിടിക്കാൻ അങ്കത്തട്ടിലിറങ്ങിയിരിക്കുകയാണ് യു.ഡി.എഫ്. ചുവന്ന ചെങ്കോട്ട പുതിയ കാലത്തും കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്. കഴിഞ്ഞതവണ എൽ.ഡി.എഫിലെ വി. ഗീത (സി.പി.ഐ) 21065 വോട്ട് നേടി വൻവിജയമാണ് നേടിയത്.
കോൺഗ്രസിലെ ജെയ്ഷ ബിജു ഓളാട്ടുപുറത്തെയാണ് പരാജയപ്പെടുത്തിയത്. ജെയ്ഷക്ക് 18458 വോട്ടുകളും ബി.ജെ.പിയിലെ സ്മിത ചന്ദ്രബാബുവിന് 4042 വോട്ടുകളും ലഭിച്ചു. കോളയാട്, പേരാവൂർ, മാലൂർ, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് കോളയാട് ഡിവിഷൻ. പേരാവൂർ, കൂത്തുപറമ്പ് ബ്ലോക്കിലെ കോളയാട്, ആലച്ചേരി, കാഞ്ഞിലേരി, കണ്ടംകുന്ന്, മാനന്തേരി, കണ്ണവം ഡിവിഷനുകളാണ് ജില്ല പഞ്ചായത്ത് കോളയാട് ഡിവിഷൻ. പഞ്ചായത്തുകളും ബ്ലോക്കും ഭരിക്കുന്നത് എൽ.ഡി.എഫാണ്. ഇടതിനെ മാത്രം തുണച്ച കോളയാട് ഡിവിഷൻ പിടിക്കാൻ ഇത്തവണ യു.ഡി.എഫ് രംഗത്തിറക്കിയത് ആയുർവേദ ഡോക്ടറെയാണ്.
കോൺഗ്രസ് സ്ഥാനാർഥിയായി ഡോ. ആഷിതാ അനന്തൻ മത്സരിക്കും. എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.ഐ മാനന്തേരി ലോക്കൽ കമ്മിറ്റിയംഗവും വനിതാസാഹിതി ജില്ല കമ്മിറ്റി അംഗവുമായ ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജ രാജീവനാണ്. എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്നത് കോളയാട് സ്വദേശിനി സ്മിത ചന്ദ്രബാബുവാണ്. രണ്ടാം തവണയാണ് സ്മിത ചന്ദ്രബാബു ഇവിടെ ജനവിധി തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.