ആനക്കലിയിൽ ഇനിയെത്ര ജീവൻ പൊലിയണം? കൊലയാളി ആനയെ വേട്ടയാടി കൊല്ലണം -കിഫ

കേളകം: ആറളം ഫാമിൽ ചെത്തുതൊഴിലാളിയെ ചവിട്ടിക്കൊന്ന കാട്ടാനയെ വേട്ടയാടി കൊല്ലണമെന്ന്​ കേരള ഇൻഡിപ്പെൻഡന്‍റ്​ ഫാർമേഴ്​സ്​ അസ്സോസിയേഷൻ (കിഫ) ആവശ്യ​പ്പെട്ടു. ജീവിക്കാനായി തൊഴിൽ എടുക്കാൻ പോകുന്നതിനിടെയാണ്​ കള്ള് ചെത്ത്‌ തൊഴിലാളി റിജേഷ് (39) കൊല്ലപ്പെട്ടത്. ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന 11ാമത്തെ ആളാണ് റിജേഷ്.

500-600 ആനകളെ മാത്രം ഉൾകൊള്ളാൻ കഴിയുന്ന കേരളത്തിലെ വനങ്ങളിൽ 6000 ത്തിൽ അധികമായി ആനകൾ പെരുകിയിരിക്കുന്നതായി കിഫ ചൂണ്ടിക്കാട്ടി.


'വനത്തിന് ഉൾകൊള്ളാൻ പറ്റാത്ത തരത്തിൽ ആനകൾ പെരുകിയതാണ്​ഈയടുത്തകാലത്ത് വർധിച്ചുവരുന്ന കാട്ടാന ആക്രമണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം. പക്ഷെ വനം വകുപ്പ് മാത്രം ഇതൊന്നും അറിഞ്ഞമട്ടില്ല. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 11 എ ഉപയോഗിച്ചുകൊണ്ട്, റിജേഷിന്റെ മരണത്തിനു കാരണമായ കൊലയാളി ആനയെ ഉടനടി വേട്ടയാടി കൊല്ലണം. സോളാർ വേലി, ട്രെഞ്ച്​ തുടങ്ങിയ പൊടിക്കൈകൾ കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയില്ല. ഇക്കാര്യം വനംവകുപ്പിലെ ഏമാന്മാർക്കും നമ്മുടെ രാഷ്ട്രീയ മുതലാളിമാർക്കും മനസ്സിലാകണമെങ്കിൽ ആന കലിയിൽ ഇനിയെത്ര ജീവൻ പൊലിയണം?' -കിഫ പ്രസ്​താവനയിൽ ചോദിച്ചു.

Tags:    
News Summary - Aralam Farm: Killer elephant to be hunted -Kifa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.