കൊട്ടിയൂർ വെങ്ങലോടി സ്വദേശി മനോജിന്‍റെ കൃഷിയിടത്തിൽ വിളഞ്ഞ ഡ്രാഗൺ ഫ്രൂട്ട്

വേണമെങ്കിൽ ഡ്രാഗൺ ഫ്രൂട്ട് ഇവിടെയും വിളയും

കേളകം: വിദേശത്തും നാട്ടിലുംതാരമായ ഡ്രാഗൺ ഫ്രൂട്ട് മലയോരത്തും വിളഞ്ഞതിൻ്റെ സന്തോഷത്തിലാണ് കൊട്ടിയൂർ വെങ്ങലോടി സ്വദേശി വെള്ളമാക്കൽ വി.ജെ മനോജ്. ഈ സിസണിൽ 50 കിലോയോളം ​ഡ്രാഗൺ ഫ്രൂട്ടാണ്​ ഉദ്പാദിപ്പിച്ചത്​.  25 കിലോയോളം വിൽക്കുകയും ചെയ്തു. ഈ പഴം ഒട്ടേറെ പോഷകമൂല്യങ്ങളുടെ കലവറയാണെന്ന്​ മനോജ്​ പറയുന്നു.ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിനുകൾ, കാൽസ്യം, സോഡിയം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് ഡ്രാഗൺ ഫ്രൂട്ട്. പഞ്ചസാരയുടെ അളവ് കുറവായതിനാൽ പ്രമേഹരോഗികൾക്കും ഇത് കഴിക്കാം. വിയറ്റ്നാമിലും കംബോഡിയയിലും ഈ ഫലം കൃഷി ചെയ്യുന്നു. വിയറ്റ്നാമിൽ നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്​.

പൂ വിരിഞ്ഞ് കായ് ഉണ്ടായാൽ 30 ദിവസം കൊണ്ട് ഇവ പഴുത്ത് പാകമാകും. പഴങ്ങൾ ചുവപ്പ്, മഞ്ഞ, വെള്ള, വയലറ്റ് നിറങ്ങളിൽ ലഭ്യമാണ്. അവയിൽ, മഞ്ഞ ഇനം മറ്റുള്ളവയേക്കാൾ മധുരമുള്ളതാണ്. ഡ്രാഗൺ പഴത്തിന് ജൈവ വളങ്ങൾ മാത്രമേ ആവശ്യമുള്ളൂ. അപൂർവമായാണ്​ രോഗങ്ങൾ ബാധിക്കുന്നത്​. നിലവിൽ കേരളത്തിൽ ഇറക്കുമതി ചെയ്യുന്ന ഡ്രാഗൺ ഫ്രൂട്ടുകളാണ് വിപണനത്തിന് എത്തുന്നത്.

മനോജിൻ്റെ തോട്ടത്തിൽ നല്ലവണ്ണം പഴുത്ത് പാകമായ ഡ്രാഗൺ ഫ്രൂട്ട് പഴങ്ങളാണ് വിപണനത്തിന് എടുക്കുന്നത്. 250- മുതൽ 350 രൂപ വരെ കിലോക്ക് വില ലഭിക്കുന്നുണ്ട്. തൈകൾക്കാണ് ആവശ്യക്കാർ ഏറെ - 100 രൂപയ്ക്കാണ് തൈകൾ വിൽക്കുന്നത്. പലോറ, അമേരിക്കൽ ബ്യൂട്ടി തുടങ്ങി അഞ്ച് വ്യത്യസ്​ത ഇനങ്ങൾ മനോജിൻ്റെ തോട്ടത്തിലുണ്ട് . 

Tags:    
News Summary - dragon fruit farming at kelakam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.