കീ​​ച്ചേ​​രി​​യി​​ലെ വെ​ടി​ക്കെ​ട്ട്: 10 പേ​​ർ​​ക്കെ​​തി​​രെ കേ​സെ​​ടു​​ത്ത് പൊ​​ലീ​​സ്

ക​​ണ്ണൂ​​ർ: കീ​​ച്ചേ​​രി പാ​​ലോ​​ട്ടു​​കാ​​വ് ക്ഷേ​​ത്രോ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ന്ന ക​​രി​​മ​​രു​​ന്ന് പ്ര​​യോ​​ഗ​​ത്തി​​ൽ 10 പേ​​ർ​​ക്കെ​​തി​​രെ കേ​​സെ​​ടു​​ത്ത് പൊ​​ലീ​​സ്. സു​​ര​​ക്ഷാ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​തെ​​യും അ​​ശ്ര​​ദ്ധ​​മാ​​യും സ്ഫോ​​ട​​ക വ​​സ്തു​​ക്ക​​ൾ കൈ​​കാ​​ര്യം ചെ​​യ്ത സം​​ഭ​​വ​​ത്തി​​ലാ​​ണ് വ​​ള​​പ​​ട്ട​​ണം പൊ​​ലീ​​സ് ക്ഷേ​​ത്ര​ ക​​മ്മ​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ൾ​​ക്കെ​​തി​​രേ​​യും ക​​രി​​മ​​രു​​ന്ന് പ്ര​​യോ​​ഗം ന​​ട​​ത്തി​​യ​​വ​​ർ​​ക്കെ​​തി​​രേ​​യും കേ​​സെ​​ടു​​ത്ത​​ത്.

ക​​രി​​മ​​രു​​ന്ന് പ്ര​​യോ​​ഗം ന​​ട​​ത്തി​​യ കോ​​ഴി​​ക്കോ​​ട് തി​​രു​​വ​​മ്പാ​​ടി സ്വ​​ദേ​​ശി​​ക​​ളാ​​യ എം.​​എ​​സ്. സെ​​ബാ​​സ്റ്റ്യ​​ൻ (59), കെ.​​വി. രാ​​ജേ​​ഷ് (43), കെ.​​എ​​ൻ. അ​​പ്പു (61) എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ​​യും ക്ഷേ​​ത്ര​​ക​​മ്മി​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ പ്ര​​മോ​​ദ്, അ​​നി​​ൽ കു​​മാ​​ർ, പ്ര​​ശോ​​ഭ് ഉ​​ത്തം, എം.​​വി. ര​​മേ​​ശ​​ൻ, കോ​​റോ​​ത്ത് രാ​​ജു, ദാ​​മോ​​ദ​​ര​​ൻ, കോ​​ട്ടൂ​​ർ രാ​​ജ​​ൻ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രെ​യാ​ണ് കേ​​സ്. ക​​രി​​മ​​രു​​ന്ന് പ്ര​​യോ​​ഗം ന​​ട​​ത്തി​​യ​​വ​​ർ​​ക്ക് ഫ​​യ​​ർ വ​​ർ​​ക്സ് ഡി​​സ്പ്ലേ ലൈ​​സ​​ൻ​​സി​​ല്ലെ​​ന്നും പൊ​​ലീ​​സ് ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

Tags:    
News Summary - Keecheri shooting: Police file case against 10 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.