കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ; പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ അടുത്തയാഴ്ച മുതൽ

ക​ണ്ണൂ​ർ: ഏ​റെ​ക്കാ​ല​മാ​യി പൂ​ട്ടി​യി​ട്ട ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്രീ​പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​ർ ആ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​രം​ഭി​ക്കും. ട്രോ​മാ കെ​യ​റി​നാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല. നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. പ്രീ​പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​ർ ആ​രം​ഭി​ക്കാ​ൻ ര​ണ്ട് മാ​സം മു​മ്പാ​ണ് റെ​യി​ൽ​വേ അ​നു​മ​തി ല​ഭി​ച്ച​ത്.

ധാ​ര​ണ​പ​ത്രം റെ​യി​ൽ​വേ അം​ഗീ​ക​രി​ച്ച മു​റ​ക്കാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. പ്രീ​പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​ർ ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം തു​റ​ക്കാ​ൻ ഈ ​വ​ർ​ഷം ആ​ദ്യം ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​രും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും ത​മ്മി​ൽ യാ​ത്ര​ക്കൂ​ലി സം​ബ​ന്ധി​ച്ച ത​ർ​ക്കം പ​തി​വാ​യി​രു​ന്നു. തോ​ന്നി​യ​തു​പോ​ലെ കൂ​ലി വാ​ങ്ങു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. രാ​ത്രി​യി​ല​ട​ക്കം സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് കൗ​ണ്ട​ർ ആ​ശ്വാ​സ​മാ​കും. 

Tags:    
News Summary - Kannur Railway Station; Prepaid auto counter from next week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.