പ്രതീകാത്മക ചിത്രം
ഇരിട്ടി: ലോക നെഗ്ലഗ്റ്റഡ് ട്രോപിക്കൽ ഡിസീസസ് ഡേയുടെ ഭാഗമായി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നടന്ന ശിൽപശാലയിൽമേഖലയിലെ പകർച്ചവ്യാധികളുടെ പ്രതിരോധത്തിനായി മാർഗരേഖ തയാറാക്കി. പരിഗണിക്കാം, നിവാരണം ചെയ്യാം എന്ന നിർദേശത്തോടെ താലൂക്ക് ആശുപത്രി കോൺഫറസ് ഹോളിൽ നടന്ന ക്യാമ്പയിനിൽ കുഷ്ഠം, മന്ത്, കരിമ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, പേവിഷബാധ എന്നീ രോഗങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് അവബോധം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് മാർഗരേഖ തയാറാക്കിയത്.
ഇരിട്ടി ഹെൽത്ത് ബ്ലോക്കിന് കീഴിലെ കുഷ്ഠരോഗികൾ, മന്ത് രോഗികൾ, ഡങ്കിപ്പനി തുടങ്ങിയവ സംബന്ധിച്ചുള്ള അവലോകനവും നടന്നു. ഉളിക്കൽ ക്യാമ്പിന്റെ തുടർച്ചയായി ഇരിട്ടി, ചാവശ്ശേരി എന്നിവിടങ്ങളിൽ വിദഗ്ധരെ പങ്കെടുപ്പിച്ച് ഫെബ്രുവരി മാസത്തിൽ കുഷ്ഠരോഗ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് എം. രാജേഷ് ശിൽപശാല ഉദ്‌ഘാടനം ചെയ്തു. ജില്ല എൻ.വി.ബി.ഡി.സി.പി ഓഫിസർ ഡോ.കെ.കെ. ഷിനി അധ്യക്ഷത വഹിച്ചു. ഡോ.കെ. അർജുൻ, ജില്ല ബയോളജിസ്റ്റ് സി.പി. രമേശൻ, ഹെൽത്ത് സൂപ്പർവൈസർ സി.പി. സലീം എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.