Posted On
date_range Updated On
date_range കണ്ണൂരിൽ വൻ മദ്യ വേട്ട
കണ്ണൂർ: പുഴാതിയിൽ വാടകവീട് കേന്ദ്രീകരിച്ച് വൻ മാഹി മദ്യവേട്ട. 729 കുപ്പി മാഹിമദ്യമാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കോയില്യത്തും സംഘവും പിടികൂടിയത്. ശ്രീകണ്ഠപുരം സ്വദേശി അഗസ്റ്റിനാണ് പിടിയിലായത്.
മാഹിയിൽനിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന് കക്കാട് പുഴാതി ഹൗസിങ് കോളനിയിലെ വാടകവീട്ടിൽ എത്തിച്ചായിരുന്നു വില്പന. ചെറുകുന്ന് സ്വദേശിയുടെ വീട് നാലുമാസം മുമ്പാണ് ഇയാൾ വാടകക്കെടുത്തത്. അഗസ്റ്റിൻ സ്ഥിരം മദ്യം കടത്തുകാരനാണെന്ന് എക്സൈസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.