Posted On
date_range Updated On
date_range പണം പന്തയംവെച്ച് ശീട്ടുകളി; 12 അംഗ സംഘം പിടിയിൽ
ഇരിട്ടി: മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിളക്കോട് കുന്നത്തൂർ റോഡിലുള്ള ചെങ്കൽ പണയിലെ ഷെഡിൽവെച്ച് പുള്ളി മുറി എന്ന ശീട്ടു കളി നടത്തിയ 12 അംഗ സംഘത്തെ മുഴക്കുന്ന് പൊലീസ് പിടികൂടി.
ഇൻസ്പെക്ടർ ദിനേശ് എ.വിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സിദ്ദിഖ്, ശ്രീജിത്ത്, സുധീഷ്, രാജീവൻ, രജീഷ്, പ്രേമരാജൻ, വിപിൻ, സുനിൽ, ശ്രീജിത്ത്, നാസർ, സുനീർ എന്നിവരെയാണ് പിടികൂടിയത്. ശീട്ടുകളി സംഘത്തിൽനിന്ന് 352700 രൂപയും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.