അഭിമുഖത്തിൽ ഒന്നാം റാങ്ക്; കെ.കെ. രാഗേഷി​െൻറ ഭാര്യ കണ്ണൂർ സർവകലാശാലയിൽ നിയമനം ഉറപ്പിച്ചു

കണ്ണൂര്‍: പ്രതിഷേധങ്ങൾക്കിടയിലും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷി​െൻറ ഭാര്യ​ പ്രിയ വർ​ഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോ. പ്രഫസറായി നിയമിക്കാനുള്ള നടപടികൾ മുന്നോട്ട്. കഴിഞ്ഞദിവസം നടന്ന അഭിമുഖത്തിൽ പ്രിയ വർഗീസിനാണ് ഒന്നാം റാങ്ക്. ഇതോടെ സി.പി.എം നേതാവി​‍െൻറ ഭാര്യയുടെ നിയമനം ഉറപ്പായി.

യു.ജി.സി യോഗ്യതകൾ മറികടന്ന് പ്രിയയെ അസോ. പ്രഫസറാക്കാൻ സർവകലാശാല അധികൃതർ നടത്തിയ തിരക്കിട്ട നീക്കങ്ങൾക്കെതിരെ പരാതിയും പ്രതിഷേധവും ഉയർന്നിരുന്നു. യു.ജി.സി യോഗ്യതയില്ലാത്ത ഇവരെ അഭിമുഖ​ പട്ടികയിൽ ഉൾപ്പെടുത്തിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്​ സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കണ്ണൂർ വൈസ് ചാൻസലർക്കും നിവേദനം നൽകിയിരുന്നു. വിദ്യാർഥി സംഘടനകൾ വി.സിയുടെ വീട്ടിലേക്ക് മാർച്ചും നടത്തി.

അടുത്ത സിൻഡിക്കേറ്റ് യോഗം പ്രിയയുടെ നിയമനത്തിന് അംഗീകാരം നൽകുമെന്നാണ് വിവരം. ഈ മാസം 22നുള്ളിൽ സിൻഡിക്കേറ്റ്​ ചേരുമെന്ന്​ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ അത്​ മാറ്റിയിട്ടുണ്ട്.അഭിമുഖത്തിൽ എസ്.ബി കോളജ് എച്ച്.ഒ.ഡി ജോസഫ് സ്കറിയക്കാണ് രണ്ടാംസ്ഥാനം. 2012ൽ തൃശൂർ കേരളവർമ കോളജിൽ മലയാളം അസി. പ്രഫസറായി നിയമനം ലഭിച്ച പ്രിയ വർഗീസ് സർവിസിലിരിക്കെ മൂന്നുവർഷത്തെ അവധിയിലാണ്​ ഗവേഷണം നടത്തി പിഎച്ച്.ഡി ബിരുദം നേടിയത്. 2019 മുതൽ രണ്ടുവർഷക്കാലം കണ്ണൂർ സർവകലാശാലയിൽ സ്​റ്റുഡൻറ്​​ സർവിസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിലും ജോലി ചെയ്തു. അസോ. പ്രഫസർക്ക് ഗവേഷണ ബിരുദവും എട്ടുവർഷം അസി. പ്രഫസർ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യതയായി യു.ജി.സി നിശ്ചയിച്ചിട്ടുള്ളത്.

2018ലെ യു.ജി.സി നിയമ പ്രകാരം അസോ. പ്രഫസർ, പ്രഫസർ നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്​. സ്​റ്റുഡൻറ്​സ് സർവിസ് ഡയറക്ടർ തസ്തിക അനധ്യാപക തസ്തികയായതിനാൽ ഇക്കാലയളവും അധ്യാപന പരിചയമായി ഉൾപ്പെടുത്താനാവില്ല. എന്നാൽ, ഈ കാലയളവുകൾ മുഴുവനും അധ്യാപന പരിചയമായി കണക്കിലെടുത്താണ് സ്ക്രീനിങ്​​ കമ്മിറ്റി പ്രിയയെ അഭിമുഖ പട്ടികയിൽ ഉൾപ്പെടുത്തിയത്. നേരത്തെ​ എ.എൻ. ഷംസീർ എം.എൽ.എയടക്കമുള്ളവരുടെ ഭാര്യമാർക്ക് നിയമനം നടത്താനുള്ള നീക്കം വിവാദമായിരുന്നു.

Tags:    
News Summary - First rank in interview; K.K. Ragesh's wife secured appointment at Kannur University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.