മയ്യിൽ പാടിക്കുന്നിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range മയ്യിൽ പാടിക്കുന്നിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം
തളിപ്പറമ്പ്: പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ബോയ്‌ലര്‍ കത്തിനശിച്ചു. മയ്യില്‍ പഞ്ചായത്തിലെ പാടിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ടാഗോര്‍ വുഡ് ഇന്‍ഡസ്ട്രീസ് ഫാക്ടറിയിലാണ് തീപിടിത്തം. വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിന് സമീപത്തെ ടി.പി. നാരായണന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. ബോയ്‌ലറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപടര്‍ന്നതെന്ന് സംശയിക്കുന്നു. ഞായറാഴ്ച പുലര്‍ച്ച നാലോടെയാണ് തീപിടിത്തം. കണ്ണൂരില്‍നിന്നും തളിപ്പറമ്പില്‍നിന്നും എത്തിയ അഗ്നിരക്ഷാ സേന തീയണച്ചു. ഏഴുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.