ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ പ്ലാസ്​റ്റിക് കമ്പനിയിലുണ്ടായ തീപിടിത്തം കെടുത്താനുള്ള ഫയർഫോഴ്സ് ശ്രമം

ആന്തൂരിൽ പ്ലാസ്​റ്റിക് കമ്പനിയിൽ വൻ തീപിടിത്തം

ത​ളി​പ്പ​റ​മ്പ്: ആ​ന്തൂ​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ പ്ലാ​സ്​​റ്റി​ക് ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം. തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ ര​േ​ണ്ടാ​ടെ​യാ​ണ് സം​ഭ​വം.ധ​ർ​മ​ശാ​ല​ക്ക​ടു​ത്ത ആ​ന്തൂ​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ പ്ലോ​ട്ടി​ലെ സ്വാ​തി പ്ലാ​സ്​​റ്റി​ക് ക​മ്പ​നി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ദ്യം അ​ക​ത്ത് പ​ട​ർ​ന്ന തീ ​അ​ഗ്നി​ശ​മ​ന സേ​ന എ​ത്തു​മ്പോ​ഴേ​ക്കും പു​റ​ത്തേ​ക്ക്​ വ്യാ​പി​ച്ചി​രു​ന്നു.

ത​ളി​പ്പ​റ​മ്പി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന യൂ​നി​റ്റി​ന് തീ ​നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ക​ണ്ണൂ​രി​ൽ​നി​ന്ന്​ ഒ​രു ഫ​യ​ർ യൂ​നി​റ്റു​കൂ​ടി സ്ഥ​ല​ത്തെ​ത്തി. തീ ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വ​ൻ ശ​ബ്​​ദ​ത്തോ​ടെ ക​മ്പ​നി​യു​ടെ ചി​ല്ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു.ക​മ്പ​നി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു.

ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. പ്ലാ​സ്​​റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ച​തു​മൂ​ല​മു​ണ്ടാ​യ പു​ക കാ​ര​ണം പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വു​മു​ണ്ടാ​യി.ഇ​തേ ത്തു​ട​ർ​ന്ന് പൊ​ലീ​സ് ജാ​ഗ്ര​ത അ​നൗ​ൺ​സ്മെൻറ്​ ന​ട​ത്തി ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - fire breaks out at plastic company in Antur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.