പേരാവൂർ എക്സൈസ് സംഘം പിടികൂടിയ വിദേശമദ്യവും ബൈക്കും
Posted On
date_range Updated On
date_range ബൈക്കിൽ കടത്തുകയായിരുന്ന 24 ലിറ്റർ വിദേശമദ്യം പിടികൂടി
പേരാവൂർ: അനധികൃതമായി ബൈക്കിൽ കടത്തുകയായിരുന്ന 24 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേരെ പേരാവൂർ എക്സൈസ് പിടികൂടി. കേളകം കുണ്ടേരി സ്വദേശി പൈലി, തളിപ്പറമ്പ് സ്വദേശി വിഷ്ണു എസ് നാഥ് എന്നിവരാണ് ബൈക്ക് സഹിതം അടയ്ക്കാത്തോട് സെൻറ് ജോസഫ് ചർച്ചിനു മുമ്പിൽ എക്സൈസ് സംഘത്തിൻെറ പിടിയിലായത്.
48 കുപ്പികളിലായാണ് മദ്യമുണ്ടായിരുന്നത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻെറ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എൻ.പത്മരാജൻ, ഐബി പിഒ ഒ.നിസാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, വി.എൻ.സതീഷ്, കെ.ശ്രീജിത്ത്, എ.എം.ബിനീഷ് എക്‌സൈസ് ഡ്രൈവർ എം.ഉത്തമൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.