കണ്ണൂര്‍: ജീവനക്കാരെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ നിലപാടുകള്‍ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് വൈദ്യുതി-പാര്‍ലമെന്റ്കാര്യ മന്ത്രി സണ്ണി ജോസഫ്. യു.ഡി.എഫ് സര്‍ക്കാര്‍ 102 സീറ്റ് നേടി അധികാരത്തിലെത്തിയതിന്റെ മുഖ്യപങ്ക് തദ്ദേശ സ്വയംഭരണ ജീവനക്കാരുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം കൊണ്ടാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തിലൂടെ വന്ന പോരായ്മകള്‍ പരിഹരിക്കാന്‍ യു.ഡി.എഫും സര്‍ക്കാറും മുഖ്യ പരിഗണന നല്‍കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരള ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.എല്‍.ജി.എസ്.എ) സംസ്ഥാന നേതൃപഠന ക്യാമ്പ് വിസ്മയം 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
എം.എല്‍.എമാരായ സജീവ് ജോസഫ്, ടി.കെ. ഗോവിന്ദന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് വിജിന്‍ മോഹന്‍, എന്‍.എ. ജയകുമാര്‍, എം. വസന്തന്‍, പി.എം. ബാബുരാജ്, മുഹമ്മദ് ഷമ്മാസ് എന്നിവര്‍ സംസാരിച്ചു. സര്‍വിസില്‍നിന്ന് വിരമിക്കുന്ന സംസ്ഥാന ഓർഗ.
സെക്രട്ടറി പി. കൃഷ്ണനും മറ്റുള്ളവര്‍ക്കുമുള്ള ആദരവും മന്ത്രി നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന സെമിനാര്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി ഒ.വി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. സി. ജയകുമാര്‍, വി. പ്രേമരാജന്‍, വി. കൃഷ്ണന്‍, ടി.എ. തങ്കം, വി.കെ. ജോഷ്‌ന തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.