Posted On
date_range Updated On
date_range നീറ്റ് പ്രതിഷേധം: 50 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂര്‍: നീറ്റ് പരീക്ഷാക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഹെഡ്‌പോസ്റ്റോഫിസിലേക്ക് മാര്‍ച്ച് നടത്തിയ 50 യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഇരിക്കൂര്‍ പൈസായിലെ കെ. മന്‍സൂര്‍, കാടാച്ചിറ അഡൂരിലെ മുഹമ്മദ് ഷാഖിര്‍ (40), കാവിന്‍മൂലയിലെ ടി. ദാവൂദ് (35), ചാലോടെ കെ. സബീര്‍ (36), നാറാത്ത് ആലിന്‍കീഴിലെ കെ.കെ. ഷിനോജ് (37) എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് 45 പേര്‍ക്കുമെതിരെയാണ് കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തത്. ബുധനാഴ്ച രാവിലെയാണ് മാര്‍ച്ച് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.