കേളകം: ആറളം ഫാം ഏഴാം ബ്ലോക്കിൽ കാട്ടാന ആക്രമണത്തിൽനിന്ന് രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. ബുധനാഴ്ച അതിരാവിലെയാണ് ഏഴാം ബ്ലോക്കിലെ ഷിജോ പുലിക്കിരിയുടെ ഷെഡ് കാട്ടാന പൊളിച്ചത്. ഷെഡിൽ കിടന്നുറങ്ങുകയായിരുന്ന ഷിജോയും കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രാവിലെ ആന ഷെഡ് പൊളിക്കുന്നത് ഷിജോയും ഭാര്യയും കാണുന്നുണ്ടായിരുന്നു. ഈസമയം ഇവരുടെ രണ്ട് കുട്ടികൾ ഉറക്കത്തിലായിരുന്നതിനാൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ഷിജോയും ഭാര്യയും ഒച്ചെവച്ച് കുട്ടികളെയും വാരിയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു.
ഈ സമയവും ഷെഡ് കുത്തിമറിക്കാൻ ആന ശ്രമിക്കുകയായിരുന്നു. ഷിജോയുടെയും കുടുംബത്തിെൻറയും ഒച്ചകേട്ട് ആന തിരിഞ്ഞുപോയതിനാൽ വൻ അപകടം ഒഴിവായി. വ്യാഴാഴ്ച രാവിലെ രണ്ട് ആനകൾ വീണ്ടുമെത്തി വീടിെൻറ ബാക്കിഭാഗവും പൊളിച്ചു. കാട്ടാനകളെ കാട്ടിലേക്ക് തുരത്താൻ അടിയന്തര നടപടി വേണമെന്ന് സംഭവസ്ഥലം സന്ദർശിച്ച സി.പി.എം നേതാക്കളായ കെ.കെ. ജനാർദനൻ, കെ.ബി. ഉത്തമൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.