കോവിഡ്​ വാക്​സിൻ രണ്ടാം ഡോസ്​ മാറിനൽകി

ക​ണ്ണൂ​ർ: ​കോ​വാ​ക്​​സി​ൻ ഒ​ന്നാം ഡോ​സ്​ കു​ത്തി​വെ​പ്പെ​ടു​ത്ത​യാ​ൾ​ക്ക്​ ര​ണ്ടാം ഡോ​സ്​ മാ​റി​ന​ൽ​കി. കാ​ന​ത്തും​ചി​റ ശ​ങ്ക​ര​ൻ​ക​ണ്ടി സു​നി​ൽ കു​മാ​റി​നാ​ണ് (50) കോ​ട്ട​യം മ​ല​ബാ​ർ പി.​എ​ച്ച്.​സി​യി​ൽ​നി​ന്ന്​ ര​ണ്ടാം ഡോ​സാ​യി കോ​വി​ഷീ​ൽ​ഡ്​​ മാ​റി ന​ൽ​കി​യ​ത്.​ ജൂ​ലൈ മൂ​ന്നി​നാ​ണ്​ സം​ഭ​വം. മേ​യ്​ 17നാ​ണ്​ ഇ​തേ സെൻറ​റി​ൽ​നി​ന്ന്​ ആ​ദ്യ​ഡോ​സാ​യി കോ​വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​ത്.

ര​ണ്ടാം ഡോ​സ്​ സ്​​പോ​ട്ട്​ ര​ജി​സ്​​ട്രേ​ഷ​നാ​യാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ വാ​ക്​​സി​ൻ മാ​റി​യ​താ​യി മ​ന​സ്സി​ലാ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ സു​നി​ൽ കു​മാ​ർ ക​ണ്ണൂ​ർ ഡി.​എം.​ഒ​ക്ക്​ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ്​ നാ​ലം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സു​നി​ൽ കു​മാ​റി​ന്​ നി​ല​വി​ൽ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളൊ​ന്നു​മി​ല്ല. അ​തേ​സ​മ​യം, ആ​ദ്യ​ഡോ​സ്​ സ്വീ​ക​രി​ക്കു​േ​മ്പാ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത മൊ​ബൈ​ൽ ന​മ്പ​ർ മാ​റി​യാ​ണ്​ ര​ണ്ടാം​ത​വ​ണ വെ​രി​ഫി​ക്കേ​ഷ​ൻ കൗ​ണ്ട​റു​ക​ളി​ൽ ന​ൽ​കി​യ​തെ​ന്നും ഒ​ന്നാം ഡോ​സ്​ വാ​ക്​​സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ കു​ത്തി​വെ​പ്പ്​ സ​മ​യ​ത്ത്​ പ​ങ്കു​വെ​ച്ചി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​വി​നീ​ത പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.