ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ൻ​റ്​ പ്രവചന മത്സരം; ഒ​ന്നാം സ​മ്മാ​നം പൊ​ന്നും വി​ല​യു​ള്ള പെ​ട്രോ​ൾ

ക​ണ്ണൂ​ർ: കോ​പ അ​മേ​രി​ക്ക, യൂ​റോ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ൻ​റി​​ലെ വി​ജ​യി ആ​രാ​ണെ​ന്ന്​ പ​റ​യു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത്​ പൊ​ന്നും​ വി​ല​യു​ള്ള പെ​ട്രോ​ൾ. യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ നാ​റാ​ത്ത്​ മ​ണ്ഡ​ലം ക​മ്മി​റ്റി, കോ​റ​ളാ​യി പ്രി​യ​ദ​ർ​ശി​നി യൂ​ത്ത്​ സെ​ൻ​റ​ർ എ​ന്നി​വ​യാ​ണ്​​ പ്ര​തി​ഷേ​ധ​വും കൗ​തു​ക​വും നി​റ​ഞ്ഞ പ്ര​വ​ച​ന മ​ത്സ​ര​വു​മാ​യി എ​ത്തി​യ​ത്.

കോ​പ അ​മേ​രി​ക്ക, യൂ​റോ ക​പ്പ്​ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​യെ പ്ര​വ​ചി​ക്കു​ന്ന​വ​ർ​ക്ക്​ ര​ണ്ട്​ ലി​റ്റ​ർ പെ​ട്രോ​ളാ​ണ്​ സ​മ്മാ​നം ല​ഭി​ക്കു​ക. ശ​നി​യാ​ഴ്​​ച രാ​ത്രി 11.59 വ​രെ​യാ​യി​രു​ന്നു പ്ര​വ​ച​നം അ​റി​യി​ക്കേ​ണ്ട സ​മ​യ​പ​രി​ധി. ഒ​ന്നി​ൽ​കൂ​ടു​ത​ൽ ശ​രി​യു​ത്ത​ര​മു​ണ്ടെ​ങ്കി​ൽ വി​ജ​യി​ക​ളെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കും.

ഇ​ന്ധ​ന​വി​ല ഇ​ത്ര​യും ഉ​യ​ർ​ന്ന കാ​ല​ത്ത്​ വി​ജ​യി​ക​ൾ​ക്ക്​ ഇ​തി​ലും വി​ല​യേ​റി​യ സ​മ്മാ​നം ന​ൽ​കാ​നി​ല്ലെ​ന്നാ​ണ്​ ഇ​രു മ​ത്സ​ര​ങ്ങ​ളു​ടെ​യും സം​ഘാ​ട​ക​ർ പ​റ​യു​ന്ന​ത്.

Tags:    
News Summary - copa winner prediction; The first prize is expensive petrol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.